തൊടുപുഴ: പത്രപ്രവര്‍ത്തകനായിരുന്ന കെ.പി. ഗോപിനാഥിന്റെ സ്‌മരണയ്‌ക്കായി ഇടുക്കി പ്രസ് ബ് ഏര്‍പ്പെടുത്തിയ, 10,001 രൂപയും ശില്‍പവും പ്രശംസാപത്രവും അടങ്ങുന്ന, മാധ്യമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മലയാള ദിനപത്രങ്ങളില്‍ 2025-ല്‍ പ്രസിദ്ധീകരിച്ച ഹ്യൂമന്‍ ഇന്ററസ്‌റ്റഡ് സ്‌റ്റോറിക്കാണ് അവാര്‍ഡ്. പ്രസിദ്ധീകരിച്ച മാറ്ററിന്റെ യഥാര്‍ഥ കോപ്പിയും മൂന്നു പകര്‍പ്പുകളും ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രവും സഹിതം 23 നകംജെയിസ് വാട്ടപ്പിള്ളില്‍, സെക്രട്ടറി, ഇടുക്കി പ്രസ് ബ്, തൊടുപുഴ-685584 (ഫോണ്‍: 9446216068) എന്ന വിലാസത്തില്‍ ലഭിക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രിമാത്രം. ഒന്നിലധികം പേര്‍ ചേര്‍ന്നെഴുതിയ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കില്ല. കവറിനു മുകളില്‍ കെ.പി. ഗോപിനാഥ് അവാര്‍ഡ് എന്നു രേഖപ്പെടുത്തണം. കെ.പി.ഗോപിനാഥിന്റെ 18-ാം അനുസ്‌മരണ ദിനമായ അടുത്ത മാസം 11ന് അവാര്‍ഡ് നല്‍കും.