Monday, March 16, 2026 Last Updated 7 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.35 PM

സ്വര്‍ണവില വീണ്ടുംമുകളിലേക്ക്‌

മട്ടാഞ്ചേരി: ചെറിയൊരു ഇടവേളയ്‌ക്കുശേഷം സ്വര്‍ണവില കുതിച്ചുകയറി. ഇന്നലെ 265 രൂപ വര്‍ധിച്ച്‌ ഗ്രാമിന്‌ 14355 രൂപയായി. പവന്‌ 2,120 രൂപയാണു കൂടിയത്‌. പവനു വില 1,14 ,840 രൂപ. രാജ്യാന്തരതലത്തില്‍ സ്വര്‍ണവില ഔണ്‍സിന്‌ (31.1 ഗ്രാം) 4,966 ഡോളര്‍ കടന്നതോടെയാണ്‌ ആഭ്യന്തര വില ഉയര്‍ന്നത്‌.
24 കാരറ്റിന്റെ വില പവന്‌ 2,320 രൂപ കൂടി. 1,25,280 രൂപയാണു പവനു വില. 18 കാരറ്റ്‌ സ്വര്‍ണത്തിന്റെ വില പവന്‌ 93,960 രൂപയിലെത്തി.
വെള്ളി വില ഗ്രാമിന്‌ അഞ്ച്‌ രൂപ വര്‍ധിച്ചതോടെ 285 രൂപയിലെത്തി. വിനിമയനിരക്കില്‍ രൂപയുടെ മൂല്യം 90.58 ആയി മെച്ചപ്പെട്ടു. കഴിഞ്ഞ മാസം 29നാണ്‌ സ്വര്‍ണവില പവന്‌ 1,31,160 രൂപയില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയത്‌. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു പവന്‌ ഒരു ലക്ഷം രൂപ കടന്നത്‌.

Ads by Google
Saturday 07 Feb 2026 11.35 PM
YOU MAY BE INTERESTED