കൊല്ലം: മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനെതിരേയുള്ള രഹസ്യ മൊഴി ചോര്‍ന്നതിനെക്കുറിച്ചു കേസെടുത്ത് അന്വേഷിക്കണമെന്നു മുഖ്യമന്ത്രിക്കു പരാതി. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിങ്ങാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.
കൊട്ടാരക്കര ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ മന്ത്രി ഗണേഷ്‌കുമാറിന്റെ മുന്‍ പഴ്‌സണല്‍ സ്‌റ്റാഫ് അംഗം സുധീര്‍ മലയില്‍ നല്‍കിയ രഹസ്യമൊഴിയാണ് ചോര്‍ന്നത്. മന്ത്രി ഗണേഷ് കുമാര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കള്ളക്കേസില്‍ കുടുക്കാന്‍ പദ്ധതിയിട്ടെന്നു രഹസ്യ മൊഴിയിലുണ്ട്.
കോടതിയില്‍ നല്‍കിയ രഹസ്യമൊഴി ഉടന്‍ ചോര്‍ന്നതിനു പിന്നിലുള്ള താല്‍പര്യങ്ങള്‍ ആസൂത്രിതമാണെന്നും ഇതിനു പിന്നിലെ അജന്‍ഡകള്‍ പുറത്തുവരാന്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അഡ്വ. ജയ്‌സിങ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.