Wednesday, March 18, 2026 Last Updated 6 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.35 PM

രാജധാനി ബാര്‍: നഗരസഭാ സെക്രട്ടറിെക്കതിരേ കോടതിയലക്ഷ്യ നോട്ടീസ്‌

കൊല്ലം: സുരക്ഷിതമല്ലാത്ത കെട്ടിടമുള്‍പ്പടെ നക്ഷത്രപദവി ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ നഗരസഭയും എക്‌സൈസും അടച്ചുപൂട്ടിയ കോട്ടയം തിരുനക്കരയിലെ രാജധാനി ബാര്‍ കോട്ടയത്തെ ഉന്നത സി.പി.എം. നേതാവിന്റെ ബിനാമിയില്‍ തുറക്കാനുള്ള ശ്രമത്തിനെതിരേ നഗരസഭാ സെക്രട്ടറിക്കു കോടതിയലക്ഷ്യ നോട്ടീസ്‌.
ഹോട്ടല്‍ അടച്ചുപൂട്ടുകയും വായ്‌പാ കുടിശികയില്‍ ജപ്‌തി നടപടികള്‍ ആരംഭിക്കുകയും ചെയ്‌തതോടെ ഉടമകള്‍ ബാര്‍ വില്‍പനയ്‌ക്കെന്ന പേരില്‍ ഒന്നിലധികം പേരില്‍നിന്നു പണം അഡ്വാന്‍സായി വാങ്ങുകയും ലൈസന്‍സില്ലാത്ത ബാര്‍ അവര്‍ക്കു കൈമാറ്റം ചെയ്യുകയും ചെയ്‌തിരുന്നു. കബളിപ്പിക്കലിന്‌ ഇരയായ കൊല്ലം സ്വദേശി ഹൈക്കോടതി അഭിഭാഷകനായ ഡി. അനില്‍കുമാര്‍ മുഖേനയാണ്‌ നഗരസഭാ സെക്രട്ടറിക്കും ടൗണ്‍ പ്ലാനര്‍ക്കും റവന്യൂ ഓഫീസര്‍ക്കും കോടതിയലക്ഷ്യ നടപടികളുമായി നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.
തിരുനക്കരയില്‍ നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള ഷോപ്പിങ്‌ കോപ്ലക്‌സിലെ നാലു കെട്ടിടങ്ങള്‍ ബലക്ഷയം നേരിട്ട്‌ അപകടകരമായ സാഹചര്യത്തിലാണെന്നും ഉടന്‍ പൊളിച്ചുനീക്കണമെന്നും ഹൈക്കോടതി (ഡബ്ല്യു.പി.(സി) നമ്പര്‍ 21823/2020) നേരത്തെ ഉത്തരവിട്ടിരുന്നു. ഷോപ്പിങ്‌ കോംപ്ലക്‌സില്‍ വര്‍ഷങ്ങളായി കച്ചവടം നടത്തിവന്ന 52 കച്ചവടക്കാരെ ഇതിന്റെ ഭാഗമായി ഇറക്കിവിടുകയും കടകള്‍ പൊളിച്ചുനീക്കുകയും ചെയ്‌തു.
എന്നാല്‍, അതേ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന രാജധാനി ബാര്‍ ഒഴിപ്പിക്കാനോ പൊളിച്ചുമാറ്റാനോ നടപടിയുണ്ടായില്ല.
സ്‌റ്റാര്‍ ലൈസന്‍സ്‌ പദവി പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉള്‍െപ്പടെ നടപടികള്‍ക്കു വിധേയമായി പൂട്ടിയ ബാറാണ്‌ ഇപ്പോള്‍ ഭരണതലത്തില്‍ സ്വാധീനമുള്ള മുതിര്‍ന്ന നേതാവിന്റെ ഇടപെടലില്‍ തുറക്കാന്‍ ശ്രമിക്കുന്നത്‌. ലൈസന്‍സിങ്ങിന്റെ ഭാഗമായി കെട്ടിടത്തിന്റെ കൈവശാവകാശ കരാറും വ്യാപാര ലൈസന്‍സും നഗരസഭ ധൃതഗതിയിലാണ്‌ പുതുക്കിനല്‍കിയത്‌. ചട്ടവിരുദ്ധമായുള്ള ബാര്‍ നവീകരണത്തിനും ലൈസന്‍സിങ്‌ നടപടികള്‍ക്കുമെതിരേ നഗരസഭാ സെക്രട്ടറിക്ക്‌ ഉള്‍െപ്പടെ ലഭിച്ച പരാതികളില്‍ നടപടിയുണ്ടായില്ല.

Ads by Google
Saturday 07 Feb 2026 11.35 PM
YOU MAY BE INTERESTED