പത്തനംതിട്ട: ഗുണ്ടാപ്പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു പട്ടാപ്പകല്‍ ഗുണ്ടാസംഘം സ്‌പായില്‍ കയറി യുവതിയെ കൂട്ട ബലാത്സംഗം ചെയ്‌തതു. തിരുവല്ല മഞ്ഞാടിയില്‍ കഴിഞ്ഞ ഒന്നിനായിരുന്നു സംഭവം. യുവതിയുടെ പരാതിയില്‍ തിരുവല്ല കുറ്റപ്പുഴ സ്വദേശിയും കാപ്പാകേസ് പ്രതിയുമായ പാപ്പാനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍ ചാക്കോ (മരണ സുബിന്‍-27), മുപ്പിരിയില്‍ ബെര്‍ലിന്‍ദാസ്(38) എന്നിവരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഒളിവിലുള്ള മൂന്നുപ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ ഒന്നിനു 3.30 നാണു ഗുണ്ടാസംഘം സ്‌പായിലേക്കു കടന്നുവന്നത്. വന്ന പാടെ നടത്തിപ്പുകാരിയോട് ഇവര്‍ പണം ചോദിച്ചു. വിസമ്മതിച്ചപ്പോള്‍ തോട്ടടുത്ത റൂമിലേക്ക് വലിച്ചുകൊണ്ട് പോയി സ്‌പാ ബെഡിലേക്കു തള്ളിയിട്ട് ബലാത്സംഗം ചെയ്‌തെന്നാണു പരാതി. സ്‌പായില്‍ വന്ന മറ്റൊരു കസ്‌റ്റമറെയും സ്‌ഥാപനം ഉടമയെയും ഒരുമിച്ചു കിടത്തി ഫോട്ടോ എടുത്തെന്നും പരാതിയില്‍ പറയുന്നു.
വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. സ്‌പായില്‍നിന്ന് 2500 രൂപ ബലംപ്രയോഗിച്ച് തട്ടിയെടുത്തതായും പരാതിയുണ്ട്.
തുടക്കത്തില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. സ്‌പായില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍
പുറത്തുവന്നതോടെ പോലീസ് വെട്ടിലായി. സ്‌പായിലേക്കു കടന്നുവരുന്ന ഗുണ്ടാസംഘം സ്‌ത്രീകളെ അപമാനിക്കുന്നത് ദൃശ്യങ്ങളില്‍നിന്ന് വ്യക്‌തമാണ്. അറസ്‌റ്റിലായ രണ്ടു പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്‌തു. തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ കൊലപാതകശ്രമം, മോഷണം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി 11 കേസുകളില്‍ പ്രതിയാണ് റൗഡി ലിസ്‌റ്റില്‍പെട്ട സുബിന്‍. കാപ്പാ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അടുത്തിടെയാണു ജാമ്യത്തില്‍ ഇറങ്ങിയത്. ബെര്‍ലിന്‍ ദേഹോപദ്രവക്കേസില്‍ പ്രതിയാണ്.