Monday, March 16, 2026 Last Updated 34 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.13 AM

സ്വര്‍ണക്കൊള്ള കേസ്‌ നീട്ടുന്നത്‌ പ്രതികളെ രക്ഷിക്കാന്‍: കെ.സി. വേണുഗോപാല്‍

uploads/news/2026/02/824349/2.jpg

കാസര്‍ഗോഡ്‌: ശബരിമല സ്വര്‍ണക്കൊള്ള കേസ്‌ കുറ്റപത്രം സമര്‍പ്പിക്കാതെ നീട്ടിക്കൊണ്ടുപോകുന്നത്‌ പ്രതികളെ രക്ഷിക്കാനാണെന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ. സി. വേണുഗോപാല്‍. യു.ഡി.എഫ്‌. സംസ്‌ഥാന കമ്മിറ്റിയുടെ പുതുയുഗ യാത്രയുടെ പതാക, ജാഥാ ലീഡറായ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനു കൈമാറി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുറ്റപത്രം സമര്‍പ്പിക്കാതെയും തൊണ്ടിമുതല്‍ കണ്ടെത്താന്‍ ശ്രമിക്കാതെയും പ്രതികള്‍ക്ക്‌ രക്ഷപ്പെടാന്‍ സര്‍ക്കാര്‍ അവസരം ഒരുക്കുകയാണ്‌. യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാത്തതാണ്‌ പോറ്റി പുറത്തിറങ്ങാന്‍ കാരണം. യു.ഡി.എഫ്‌. അധികാരത്തിലെത്തിയാല്‍ ആദ്യം ചെയ്ുക അമ്പലക്കള്ളന്മാരെ പിടിച്ച്‌ അകത്താക്കുക എന്നതായിരിക്കും. കാലം മാറുന്നതനുസരിച്ചു കേരളം മാറാത്തതാണ്‌ നിലവിലെ ഏറ്റവും വലിയ പോരായ്‌മ. ജനങ്ങള്‍ നിരാശയിലാണ്‌. പിണറായി ഭരണം കേരളത്തിലെ യുവാക്കളെ മുഴുവന്‍ നാടുകടത്തുകയാണ്‌.-കെ.സി. വേണുഗോപാല്‍ പറഞ്ഞു. പലപ്പോഴും കള്ളവോട്ട്‌ കൊണ്ടാണ്‌ സി.പി.എം. ജയിച്ചു പോകുന്നത്‌.
എന്നാല്‍ സി.പി.എം. കള്ളവോട്ട്‌ ചെയ്ാന്‍ ചുമതലപ്പെടുത്തിയവര്‍ പോലും ഇപ്പോള്‍ യു.ഡി.എഫിനാണ്‌ വോട്ട്‌ രേഖപ്പെടുത്തുന്നതെന്ന്‌ ലോകസഭ തെരഞ്ഞെടുപ്പില്‍ രാജമോഹന്‍ ഉണ്ണിത്താനുണ്ടായ വലിയ ഭൂരിപക്ഷം ചൂണ്ടിക്കാട്ടി വേണുഗോപാല്‍ പറഞ്ഞു.ചടങ്ങില്‍ കെ.പി.സി.സി. പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. യു.ഡി.എഫ്‌. കണ്‍വീനര്‍ അടൂര്‍ പ്രകാശ്‌ എം.പി., എ.ഐ.സി.സി. സെക്രട്ടറി ദീപാ ദാസ്‌ മുന്‍ഷി, എം.പിമാരായ രാജ്‌ മോഹന്‍ ഉണ്ണിത്താന്‍, കെ. സുധാകരന്‍, എം.കെ. രാഘവന്‍, ആന്റോ ആന്റണി, എന്‍.കെ. പ്രേമചന്ദ്രന്‍, ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ്‌, എം.എല്‍.എമാരായ പി.കെ.കുഞ്ഞാലിക്കുട്ടി പി.ജെ. ജോസഫ്‌,മോന്‍സ്‌ ജോസഫ്‌, രമേശ്‌ ചെന്നിത്തല, ചാണ്ടി ഉമ്മന്‍, അനൂപ്‌ ജേക്കബ്‌, പി.എം.എ. സലാം ഷിബു ബേബി ജോണ്‍, എം. ഷംസുദീന്‍, പി.സി. വിഷ്‌ണു നാഥ്‌, ഘടക കക്ഷി നേതാക്കളായ കെ.മുരളീധരന്‍, പി.സി. തോമസ്‌, തോമസ്‌ ഉണ്ണിയാടന്‍, മണ്‍സൂര്‍ അലി , പി.വി.അന്‍വര്‍, സി.കെ. ജാനു, എ.പി.അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യാത്ര അടുത്ത മാസം ആറിന്‌ തിരുവനന്തപുരത്തു സമാപിക്കും.

Ads by Google
Saturday 07 Feb 2026 11.13 AM
YOU MAY BE INTERESTED