തൊടുപുഴ: സംസ്‌ഥാനത്തെ ആയുര്‍വേദ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു നാഗാര്‍ജുന ആയുര്‍വേദ നല്‍കുന്ന നാഗാര്‍ജുന മെറിറ്റ് അവാര്‍ഡ് വിതരണം 10 നു നടക്കും.
കേരള ആരോഗ്യ സര്‍വകലാശാല നടത്തുന്ന ബി.എ.എം.എസ്. ആയുര്‍വേദ ബിരുദ പരീക്ഷയില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കാണ് 50,000 മുതല്‍ 25,000 രൂപ വരെയുള്ള ക്യാഷ് അവാര്‍ഡും മൊമെന്റോയും പ്രശസ്‌തിപത്രവും നല്‍കുന്നത്.
തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ കോളജില്‍ ഉച്ചകഴിഞ്ഞു നടക്കുന്ന ചടങ്ങ് ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. മോഹനന്‍ കുന്നുമ്മല്‍ ഉദ്‌ഘാടനം ചെയ്യും. ആരോഗ്യ സര്‍വകലാശാല രജിസ്‌ട്രാര്‍ പ്രഫ. എസ്. ഗോപകുമാര്‍ പ്രത്യേകാതിഥിയായിരിക്കും. തിരുവനന്തപുരം പങ്കജകസ്‌തൂരി ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ഡോ. യു.ഐ. ദേവിക, പാലക്കാട് ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ഡോ. ആന്‍വി റേയ്‌ച്ചല്‍ ഷിബു, കൊല്ലം എസ്.എന്‍.ആയുര്‍വേദ മെഡിക്കല്‍ കോളജിലെ ഡോ. ജെ.യു. ആര്‍ഷ എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
അവാര്‍ഡ് ദാനച്ചടങ്ങിനുശേഷം നടക്കുന്ന പ്രത്യേക അക്കാദമിക് സെഷനില്‍ പ്രഫ. എസ്. ഗോപകുമാര്‍ ക്ലാസ് നയിക്കും.