Monday, March 16, 2026 Last Updated 36 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.12 AM

തൊണ്ടിമുതല്‍ കേസ്‌; ആന്റണി രാജുവിന്റെ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി: 12 ന്‌ വിധി

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ നെടുമങ്ങാട്‌ കോടതി നല്‍കിയ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ മുന്‍മന്ത്രി ആന്റണി രാജു നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. 12 ന്‌ വിധി പ്രഖ്യാപിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ്‌ കോടതിയാണു കേസ്‌ പരിഗണിക്കുന്നത്‌.
ശിക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണു പ്രതിഭാഗത്തിന്റെ വാദം. അതേസമയം നിലനില്‍ക്കുമെന്ന്‌ പ്രോസിക്യൂഷന്‍ മറുപടി നല്‍കി. അപ്പീല്‍ഹര്‍ജിയില്‍ ഇതിനു ശേഷമായിരിക്കും വാദം നടക്കുക. ജനുവരി 3 ന്‌ നെടുമങ്ങാട്‌ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ ക്ലാസ്‌
കോടതിയാണ്‌ മുന്‍ മന്ത്രിക്ക്‌ മൂന്നുവര്‍ഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചത്‌. ഈ ശിക്ഷാവിധി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. എന്നാല്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ അപ്പീലാണ്‌ ജില്ലാ സെഷന്‍സ്‌ കോടതി പരിഗണിക്കുന്നത്‌.

Ads by Google
Saturday 07 Feb 2026 11.12 AM
YOU MAY BE INTERESTED