Monday, March 16, 2026 Last Updated 42 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Feb 2026 11.12 AM

ഇ.പി.എഫ്‌, ഇ.എസ്‌.ഐ. പരിധിയും മിനിമം പെന്‍ഷനും വര്‍ധിപ്പിക്കും: കേന്ദ്രമന്ത്രി

പുരി (ഒഡീഷ): ഇ.പി.എഫ്‌., ഇ.എസ്‌.ഐ. പരിധിയും മിനിമം പെന്‍ഷനും വര്‍ധിപ്പിക്കുവാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന്‌ കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ്‌ മാണ്‌ഡവ്യ. ബി.എം.എസ്‌. 21-ാം ദേശീയ സമ്മേളനം ഒഡീഷയിലെ പുരിയില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റ്‌ ട്രേഡ്‌ യൂണിയനുകള്‍ പുതിയ തൊഴില്‍ നിയമങ്ങളുടെ കാര്യത്തില്‍ 'സ്വന്തം കട' സംരക്ഷിക്കുവാന്‍ മാത്രം നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ ബി.എം.എസ്‌. രാഷ്‌ട്ര താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ച്‌ നിലപാടുകള്‍ എടുത്തു.
ചരിത്രത്തിലാദ്യമായി എല്ലാവര്‍ക്കും അപ്പോയിന്റെ്‌മന്റ്‌ ലെറ്റര്‍ ഉറപ്പാക്കി. വര്‍ഷത്തിലൊരിക്കല്‍ ഹെല്‍ത്ത്‌ ചെക്കപ്പ്‌ നിര്‍ബന്ധമാക്കി. അപകടകരമായ തൊഴില്‍ മേഖലയില്‍ ഒരു തൊഴിലാളി മാത്രമെങ്കിലും ഇ.എസ്‌.ഐ. ഏര്‍പ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരും തൊഴിലാളിയും രണ്ടല്ല, ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അധ്യക്ഷന്‍ ഹിരണ്‍മയ്‌ പാണ്ഡേ അധ്യക്ഷത വഹിച്ചു. ആര്‍.എസ്‌.എസ്‌. കാര്യകാരി സദസ്യന്‍ വി.ഭാഗയ്യ, ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുരേന്ദ്രകുമാര്‍ പാണ്ഡേ, റഷ്യന്‍ ട്രേഡ്‌ യൂണിയന്‍ നേതാവ്‌ സര്‍ജിചെര്‍ന്മാഗോ ഐ.എല്‍.ഒ. ഡയറക്‌ടര്‍ യൂക്കി എന്നിവര്‍ പ്രസംഗിച്ചു.
മൂന്ന്‌ ദിവസം നീണ്ട്‌ നില്‍ക്കുന്ന സമ്മേളനത്തില്‍ തൊഴില്‍ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യത്‌ ഭാവി പരിപാടകള്‍ ആസൂത്രണം ചെയ്യുമെന്നു ദേശീയ സെക്രട്ടറി വി. രാധാകൃഷണന്‍ പറഞ്ഞു.

Ads by Google
Saturday 07 Feb 2026 11.12 AM
YOU MAY BE INTERESTED