തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തിദിനങ്ങള്‍ ആഴ്‌ചയില്‍ അഞ്ചാക്കി കുറയ്‌ക്കുന്നതിന് സര്‍വീസ് സംഘടനകള്‍ തത്വത്തില്‍ അംഗീകാരം നല്‍കി.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് സംഘടനാ ഭാരവാഹികള്‍ നിലപാട് വ്യക്‌തമാക്കിയത്. ചര്‍ച്ച നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
തീരുമാനം നടപ്പാകുന്നതോടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്‌ചയും അവധിയാകും. അവധിയും കാഷ്വല്‍ ലീവും വെട്ടിച്ചുരുക്കാന്‍ അനുവദിക്കില്ലെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്‌തമാക്കി.
അഞ്ചുദിവസം പ്രവര്‍ത്തിസമയം കൂട്ടുന്ന കാര്യം പരിഗണിക്കും. രാവിലെ പ്രവൃത്തിസമയം മാറ്റുമ്പോള്‍ ജീവനക്കാര്‍ക്ക് എത്തിച്ചേരാനുള്ള സൗകര്യം പരിഗണിക്കണം. ജീവനക്കാര്‍ എത്തുന്നതിന് അനുസരിച്ച് സമയക്രമം മാറ്റാനുള്ള സൗകര്യം നല്‍കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.