ശബരിമല: ശ്രീധര്‍മ്മശാസ്‌താക്ഷത്രത്തില്‍ മാത്രമല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ക്ക് ഇടപെടാമെന്ന് ഹൈക്കോടതി. നിലവില്‍ ശബരിമലയിലെ കാര്യങ്ങളില്‍ മാത്രമാണ് സ്‌പെഷ്യല്‍ കമ്മിഷണര്‍ ഇടപെട്ടിരുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ മറ്റ് ക്ഷേത്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പരാതി ലഭിക്കുകയോ അഴിമതി ആരോപണ വിവരങ്ങള്‍ ശ്രദ്ധയില്‍ പെടുകയോ ചെയ്‌താല്‍ ഇടപെടാനും ഇത് സംബന്ധിച്ച് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ തടസമില്ലെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇതോടെ ശബരിമലയില്‍ മാത്രം ഒതുങ്ങുന്നതല്ല , ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും ഇടപെടാനാകുമെന്ന സുപ്രധാന വിധിയാണ് കോടതി നടത്തിയത്.