Monday, March 16, 2026 Last Updated 35 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

കോണ്‍ഗ്രസ്‌ നേതാവ്‌ എം. മുരളി അന്തരിച്ചു

uploads/news/2026/02/824144/k7.jpg

മാവേലിക്കര: മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ്‌ നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. ചെന്നിത്തല ചെറുകോല്‍ വൈപ്പുവിളയില്‍ വിജയാഞ്‌ജലിയില്‍ പരേതരായ കെ.പി.മാധവന്‍ പിള്ള- വി.കെ.രാജമ്മ ദമ്പതികളുടെ മകനാണ്‌. തിരുവനന്തപുരത്ത്‌ നിന്നു വിലാപയാത്രയായി ഇന്നലെ ഉച്ചയ്‌ക്ക്‌ മാവേലിക്കരയിലെത്തിച്ച മൃതദേഹം കോണ്‍ഗ്രസ്‌ ഭവനിലും ചെന്നിത്തല മണ്ഡലം കോണ്‍ഗ്രസ്‌ ഓഫീസിലും പൊതുദര്‍ശനത്തിനുവച്ച ശേഷം ചെന്നിത്തല ചെറുകോലുള്ള വീട്ടില്‍ കോണ്‍ഗ്രസ്‌ നേതാക്കളായ രമേശ്‌ ചെന്നിത്തല എം.എല്‍.എ , പി.സി വിഷ്‌ണുനാഥ്‌ എം.എല്‍.എ. എന്നിവര്‍ ചേര്‍ന്ന്‌ ഏറ്റുവാങ്ങി.
കെ.എസ്‌.യുവിലൂടെയാണ്‌ രാഷ്‌ട്രീയ രംഗത്തെത്തിയത്‌. 1980ല്‍ കെ.എസ്‌.യു. സംസ്‌ഥാന പ്രസിഡന്റായി. 1991ല്‍ സി.പി.എമ്മിന്റെ എസ്‌. ഗോവിന്ദക്കുറുപ്പിനെ പരാജയപ്പെടുത്തി മാവേലിക്കരയില്‍നിന്നും ആദ്യമായി നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി നാലു തവണ മാവേലിക്കര എം.എല്‍.എ ആയിരുന്നു. കേരള, എം.ജി. സര്‍വകലാശാലകളില്‍ സെനറ്റ്‌ അംഗം, വൈദ്യുതി ബോര്‍ഡ്‌ ഉപദേശക സമിതി അംഗം, ഫിനാന്‍ഷ്യല്‍ എന്റര്‍ൈപ്രസസ്‌ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം, യുവജനക്ഷേമ ബോര്‍ഡ്‌ അംഗം തുടങ്ങിയ സ്‌ഥാനങ്ങള്‍ വഹിച്ചു.
കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചത്‌ എം. മുരളിയാണ്‌.
മലയാള സര്‍വകലാശാല, കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സര്‍വീസ്‌, തദ്ദേശ സ്‌ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്ക്‌ പെന്‍ഷന്‍, വനിതാ കമ്മിഷന്‍ മാതൃകയില്‍ വയോജന കമ്മിഷന്‍ തുടങ്ങിയ ആശയങ്ങള്‍ ആദ്യമായി ബില്ലിലൂടെ അവതരിപ്പിച്ച്‌ ജനശ്രദ്ധ നേടിയിരുന്നു. കെ.പി.സി.സി, എ.ഐ.സി.സി. അംഗം, യു.ഡി.എഫ്‌ ആലപ്പുഴ ജില്ലാ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സംസ്‌കാരം നാളെ ഉച്ചയ്‌ക്ക്‌ രണ്ടിന്‌ വീട്ടുവളപ്പില്‍. ഭാര്യ: പ്രഫ. കെ.എസ്‌ രമാദേവി (റിട്ട.അസോസിയേറ്റ്‌ പ്രഫ., ഗണിതശാസ്‌ത്ര വിഭാഗം, ഡി.ബി പമ്പ കോളജ്‌, പരുമല). മക്കള്‍: ഡോ.മിഥുന്‍ മുരളി കൃഷ്‌ണ(അസി. പ്രഫ.എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം, പുഷ്‌പഗിരി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌, തിരുവല്ല), ഡോ.മൃദുല്‍ മുരളി കൃഷ്‌ണ(കണ്‍സള്‍ട്ടന്റ്‌ ഫാമിലി ഫിസിഷ്യന്‍, സെന്റ്‌ ജോസഫ്‌സ്‌ ഹോസ്‌പിറ്റല്‍, പത്തനാപുരം. എസ്‌.ആര്‍.കെ-സെറീന്‍ ഫാമിലി ക്ലിനിക്‌, പുത്തൂര്‍, കൊല്ലം എസ്‌.ആര്‍.കെ-സെറീന്‍ ഫാമിലി ക്ലിനിക്‌, സ്‌റ്റാച്യു, തിരുവനന്തപുരം), ഡോ.മൃണാള്‍ മുരളി കൃഷ്‌ണ. മരുമക്കള്‍: രേഷ്‌മ രമേഷ്‌ (ആര്‍ക്കിടെക്‌റ്റ്‌), ഡോ.നിവേദിത ഗീത (കണ്‍സള്‍ട്ടന്റ്‌ ഫാമിലി ഫിസിഷ്യന്‍, സെന്റ്‌ എസ്‌.ആര്‍.കെ.-സെറീന്‍ ഫാമിലി ക്ലിനിക്‌, പുത്തൂര്‍, കൊല്ലം), ഡോ.മേഘന ജോസഫ്‌.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED