Monday, March 16, 2026 Last Updated 42 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

കെ.പി.സി.സി. ഇന്‍ഡസ്‌ട്രിയല്‍ സെല്‍ ചെയര്‍മാന്‍ കിഷോര്‍ ബാബു കോണ്‍ഗ്രസ്‌ വിട്ട്‌ ബി.ജെ.പിയില്‍

uploads/news/2026/02/824142/k5.jpg

ആലപ്പുഴ: കെ.പി.സി.സി. ഇന്‍ഡസ്‌ട്രിയല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. കിഷോര്‍ ബാബു കോണ്‍ഗ്രസില്‍നിന്നു രാജിവച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്നു.
ആലപ്പുഴ പ്രസ്‌ക്ലബ്ബില്‍ ഇന്നലെ ഉച്ചയ്‌ക്ക്‌ പത്രസമ്മേളനം നടത്തി കെ.പി.സി.സി. പ്രസിഡന്റ്‌ സണ്ണി ജോസഫിന്‌ രാജികത്തു നല്‍കിയ വിവരം അറിയിച്ച കിഷോര്‍ ബാബു വൈകിട്ട്‌ നഗരത്തില്‍ ബി.ജെ.പി സംഘടിപ്പിച്ച ജനമുന്നേറ്റസദസില്‍ പങ്കെടുത്ത്‌ സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖറില്‍നിന്ന്‌ അംഗത്വം സ്വീകരിച്ചു. കഴിഞ്ഞമാസം കൊച്ചിയില്‍ നടന്ന യു.ഡി.എഫ്‌. വ്യാവസായിക സൗഹൃദ കോണ്‍കേ്ലവിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി തന്നെ പൊതുമധ്യത്തില്‍ അപമാനിച്ചതില്‍ മനംനൊന്താണ്‌ 40 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതെന്ന്‌ കിഷോര്‍ ബാബു പറഞ്ഞു. ഏകാധിപത്യ സ്വഭാവത്തിലേക്ക്‌ ഡല്‍ഹിയിലെ നേതാക്കള്‍ മാറിയെന്നും പിണറായി വിജയന്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ നേതൃത്വത്തിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പിയില്‍ ചേരുകയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ കോണ്‍ഗ്രസ്‌ പടുത്തുയര്‍ത്തിയ കെ. കരുണാകരന്റെ മകള്‍ക്കും എ.കെ. ആന്റണിയുടെ മകനും ചേര്‍ന്ന രാഷ്‌ട്രീയ പ്രസ്‌ഥാനത്തിലേക്ക്‌ പോകുന്നത്‌ അത്ര മോശമാണോ എന്നായിരുന്നു മറുപടി. ബലിദാനം നല്‍കിയാല്‍ അത്‌ പുനര്‍ചിന്തനത്തിന്‌ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.സുധാകരനുമായി ഉറ്റ ബന്ധം കാത്തുസൂക്ഷിച്ചിരുന്ന കിഷോര്‍ബാബുവിനെ 2022ല്‍ അദ്ദേഹമാണ്‌ ഇന്‍ഡസ്‌ട്രിയല്‍ സെല്‍ ചെയര്‍മാനായി നിയമിച്ചത്‌. ചെറുപ്പകാലത്ത്‌ കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ ആലപ്പുഴ ജില്ലാ നേതൃനിരയില്‍ സജീവമായിരുന്നയാളാണ്‌.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED