Monday, March 16, 2026 Last Updated 33 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

സമസ്‌ത ശതാബ്‌ദി: പ്രബോധക സംഗമത്തിനു തുടക്കം

uploads/news/2026/02/824138/k12.jpg

കുണിയ (കാസര്‍ഗോഡ്‌്): സമസ്‌ത ശതാബ്‌ദി രാജ്യാന്തര മഹാസമ്മേളനത്തിന്റെ ഭാഗമായി പ്രബോധക സംഗമത്തിനു തുടക്കം. നാസ്വിഹ്‌ അംഗങ്ങള്‍ക്കുള്ള പഠന പരിപാടി സമ്മേളനത്തിന്റെ രണ്ടാംദിനമായ ഇന്നലെ പ്രതിനിധി ക്യാമ്പ്‌ നഗരിയില്‍ നടന്നു. കേരളം, കര്‍ണാടക, തമിഴ്‌നാട്‌, ലക്ഷദ്വീപ്‌, ജി.സി.സി രാഷ്‌ട്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന്‌ പ്രതിനിധികളെത്തി.
രണ്ടു സെഷനുകളില്‍ നടന്ന പ്രബോധക സംഗമം പാണക്കാട്‌ സാബിഖലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. ഇസ്ലാമിന്റെ സൗന്ദര്യം സമൂഹത്തിനു കൈമാറുന്ന ദൗത്യമാണ്‌ പ്രബോധനത്തിലൂടെ നിര്‍വഹിക്കുന്നതെന്നും പ്രബോധകന്മാര്‍ മനുഷ്യരുടെ ഹൃദയങ്ങളിലേക്കാണു സംവദിക്കുന്നതെന്നും അദ്ദേഹം
പറഞ്ഞു. സത്യവും നന്മയും പ്രചരിപ്പിക്കുന്നതും മൗലികമൂല്യങ്ങള്‍ പഠിപ്പിക്കുന്നതും സമൂഹ ബോധവല്‍ക്കരണവും മാതൃകാപരമായ ജീവിതവും പ്രബോധനത്തിലൂടെ നേടിയെടുക്കാനാവുമെന്നും തങ്ങള്‍ വ്യക്‌തമാക്കി.
സമസ്‌ത കേന്ദ്ര മുശാവറ അംഗം അബ്‌ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍ അധ്യക്ഷത വഹിച്ചു. ഒ.എം.എസ്‌ തങ്ങള്‍ മേലാറ്റൂര്‍ പ്രാര്‍ഥന നടത്തി. ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ആമുഖപ്രസംഗം നിര്‍വഹിച്ചു. പ്രബോധനം എന്ത്‌ എന്തിന്‌- ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, പ്രബോധനം പ്രാധാന്യം- ഇബ്രാഹിം ഫൈസി പേരാല്‍, പ്രബോധനം മനോഭാവം- മുഹമ്മദ്‌ ജസീല്‍ കമാലി, പ്രബോധനം സമീപനം - ഡോ. സാലിം ഫൈസി കൊളത്തൂര്‍ എന്നിവ അവതരിപ്പിച്ചു.
രണ്ടാം സെഷനില്‍ ഹാഷിറലി ശിഹാബ്‌ തങ്ങള്‍ ആമുഖപ്രസംഗം നടത്തി. സമസ്‌ത കേന്ദ്ര മുശാവറ അംഗം മുഹമ്മദ്‌ ശരീഫ്‌ ബാഖവി വേശാലയുടെ അധ്യക്ഷതയില്‍ എന്‍.കെ അബ്‌ദുല്‍ഖാദിര്‍ മുസ്‌ ലിയാര്‍ പൈങ്കണ്ണിയൂര്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രബോധനം എ.ഐ സാധ്യത-അബ്‌ദുല്‍ ഹക്കീം ഫൈസി തോട്ടര, പ്രബോധനം നാട്ടിലും മറുനാട്ടിലും-ഫരീദ്‌ റഹ്‌മാനി കാളികാവ്‌, പ്രബോധനം സാമൂഹിക പരിസരം -റഫീഖ്‌ ചെന്നൈ എന്നിവ അവതരിപ്പിച്ചു.
വേദി രണ്ടില്‍ നേതൃസംഗമം മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പി.കെ. മൂസക്കുട്ടി ഹസ്രത്ത്‌ അധ്യക്ഷത വഹിച്ചു.
സമസ്‌ത സെക്രട്ടറി എം.ടി. അബ്‌ദുല്ല മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്‌ത പോഷകഘടകങ്ങളുടെ ഭാരവാഹികള്‍ സംഘടനാ കര്‍മപദ്ധതി അവതരണം നടത്തി. ചടങ്ങില്‍ ഇസ്‌തിഖാമ അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ്‌ വിതരണവും നടന്നു.
സമ്മേളനത്തിന്റെ ഭാഗമായ പഠനക്യാമ്പ്‌ ഇന്നു വൈകിട്ട്‌ നാലിന്‌ തുടങ്ങും. 33313 അംങ്ങള്‍ സംബന്ധിക്കുന്ന മൂന്നുദിവസത്തെ ക്യാമ്പ്‌ ഇറാഖ്‌ ഗ്രാന്റ്‌ മുഫ്‌തി ഡോ. റാഅിബ്‌ ത്വാഹ രിഫാഈ ഉദ്‌ഘാടനം ചെയ്ും. എസ്‌.വൈ.എസ്‌ സംസ്‌ഥാന ജനറല്‍ സെക്രട്ടറി സയ്ിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുലൈലി അധ്യക്ഷത വഹിക്കും.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED