Monday, March 16, 2026 Last Updated 27 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

മാവോയിസ്‌റ്റ്‌ ഉന്നതന്‍ കൊല്ലപ്പെട്ടു; 12 പേര്‍ കീഴടങ്ങി

ബിജാപുര്‍: ഛത്തിസ്‌ഗഡില്‍ മാവോയിസ്‌റ്റ്‌ ഉന്നതനെ ഏറ്റുമുട്ടലില്‍ വധിച്ച്‌ സുരക്ഷാസേന. തലയ്‌ക്ക്‌ എട്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഉദ്ദം സിങ്ങാണ്‌ കൊല്ലപ്പെട്ടത്‌. നിരോധിത മാവോയിസ്‌റ്റ്‌ സംഘടനയുടെ ദക്ഷിണ ബസ്‌തര്‍ ഡിവിഷന്‍ 'ഡിവിഷണല്‍ കമ്മിറ്റി' അംഗമാണ്‌ ഇയാളെന്നു പോലീസ്‌ പറയുന്നു.
ബിജപുര്‍ ജില്ലയിലെ വനമേഖലയില്‍ ഉദ്ദം സിങ്‌ ഉള്‍പ്പെടെയുള്ള ആയുധധാരികള്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ സുരക്ഷാസേന നടത്തിയ പരിശോധനയാണ്‌ ഏറ്റുമുട്ടലില്‍ കലാശിച്ചത്‌. ജില്ലാ റിസര്‍വ്‌ ഗാര്‍ഡ്‌, സി.ആര്‍.പി.എഫിന്റെ കോബ്രാ കമാന്‍ഡോകള്‍ അടക്കമുള്ള ദൗത്യസംഘത്തിനുനേര്‍ക്ക്‌ ഇന്നലെ രാവിലെ ഏഴരയോടെ മാവോയിസ്‌റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അതിനിടെ, ഛത്തിസ്‌ഗഡ്‌ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന എട്ട്‌ സ്‌ത്രീകള്‍ ഉള്‍പ്പെടെ 12 മാവോയിസ്‌റ്റുകള്‍ ആയുധംവച്ച്‌ കീഴടങ്ങി. ഇവര്‍ക്ക്‌ എല്ലാവര്‍ക്കും കൂടി 54 ലക്ഷം രൂപ ഇനാം അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED