Monday, March 16, 2026 Last Updated 4 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

രാജിപ്രഖ്യാപനത്തിന്‌ മുമ്പ്‌ നാടകീയ രംഗങ്ങള്‍

ആലപ്പുഴ: കിഷോര്‍ ബാബുവിന്റെ കോണ്‍ഗ്രസില്‍നിന്നുള്ള രാജിപ്രഖ്യാപനത്തിന്‌ മുമ്പ്‌ ആലപ്പുഴ പ്രസ്‌ ക്ലബ്ബില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. പത്രസമ്മേളനത്തിനായി ഓഫീസ്‌ മുറിയില്‍ കാത്തിരിക്കുന്നതിനിടെ കെ.എസ്‌.യു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി അന്‍സില്‍ ജലീല്‍ എത്തി അനുനയിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കെ.എസ്‌.യു, യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്കുള്ള തന്റെ ബലിദാനമാണിതെന്നു പറഞ്ഞ്‌ അദ്ദേഹം ഒഴിഞ്ഞുമാറി. അന്‍സില്‍ സ്‌നേഹപൂര്‍വം തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ തീരുമാനത്തില്‍നിന്നു പിന്മാറില്ലെന്നു പറഞ്ഞ്‌ കിഷോര്‍ രോഷത്തോടെ പ്രതികരിച്ചു.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED