Monday, March 16, 2026 Last Updated 35 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

ഭിന്നശേഷി സംവരണം: വിധി മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്നത്‌ സര്‍ക്കാര്‍ നയം: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: എയ്‌ഡഡ്‌ സ്‌കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ച്‌ നായര്‍ സര്‍വീസ്‌ സൊസൈറ്റിക്ക്‌ അനുകൂലമായി സുപ്രീം കോടതി പുറപ്പെടുവിച്ച വിധി സമാന സാഹചര്യത്തിലുള്ള മറ്റു മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണമെന്നതാണു സര്‍ക്കാരിന്റെ നയമെന്ന്‌ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഇതിനായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കുകയും മുതിര്‍ന്ന അഭിഭാഷകരെ നിയമിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ എന്‍.എസ്‌.എസിന്‌ അനുകൂലമായ വിധി തങ്ങള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട്‌ തെരുവില്‍ സമരം ചെയ്യുന്ന കോര്‍പ്പറേറ്റ്‌ മാനേജെ്‌മന്റുകള്‍ കോടതിയില്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കാന്‍ അഭിഭാഷകരെ നിയോഗിച്ചില്ലെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED