Monday, March 16, 2026 Last Updated 35 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

തടവുകാരുടെ വേതന വര്‍ധന:ഹൈക്കോടതി ഹര്‍ജി തള്ളി

കൊച്ചി: ജയിലില്‍ തടവുകാരുടെ വേതനം വര്‍ധിപ്പിച്ചതിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. വേതന വര്‍ധന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഹര്‍ജി പരിഗണിക്കാന്‍ മതിയായ കാരണങ്ങളില്ലെന്നും ചീഫ്‌ ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ ചൂണ്ടിക്കാട്ടി. വേതന വര്‍ധന സാമ്പത്തിക വിഷയംമാത്രമല്ലെന്നും ജയില്‍ അന്തേവാസികളുടെ അന്തസും പുനരധിവാസവും ഉറപ്പാക്കുന്ന നടപടിയാണിതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ജയില്‍ മേധാവിയുടെ ശിപാര്‍ശ അംഗീകരിച്ചായിരുന്നു സംസ്‌ഥാനത്തെ തടവുകാരുടെ വേതനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഏഴു വര്‍ഷത്തിനുശേഷമാണ്‌ തടവുകാരുടെ വേതനത്തില്‍ വര്‍ധന വരുത്തിയത്‌.
പ്രതിദിന വേതനത്തില്‍ പത്ത്‌ മടങ്ങ്‌ വരെയാണ്‌ വര്‍ധന. സ്‌കില്‍ഡ്‌ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക്‌ 620 രൂപയാണു പുതുക്കിയ വേതനം.
സെമി സ്‌കില്‍ഡ്‌ ജോലികളില്‍ 560രൂപയും അണ്‍ സ്‌കില്‍ഡ്‌ ജോലികളില്‍ 530 രൂപയുമാണ്‌ പരിഷ്‌കരിച്ച തുക. മുന്‍പ്‌ അണ്‍ സ്‌കില്‍ഡ്‌ ജോലികള്‍ ചെയ്യുന്നവര്‍ക്ക്‌ 63 രൂപയായിരുന്നു കൂലി.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED