Monday, March 16, 2026 Last Updated 40 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

സ്‌കൂളുകളില്‍ റോഡ്‌ സുരക്ഷാ പാഠ്യപദ്ധതി നടപ്പാക്കും

തിരുവനന്തപുരം: റോഡ്‌ സുരക്ഷാ ബോധവല്‍ക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ അടിസ്‌ഥാനത്തില്‍, വിദ്യാര്‍ഥികളില്‍ റോഡ്‌ സുരക്ഷാ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന്‌ 'റോഡ്‌ സേഫ്‌റ്റി കേഡറ്റ്‌' പ്രോഗ്രാം നടപ്പാക്കുമെന്ന്‌ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ.ബി. ഗണേഷ്‌കുമാര്‍ എന്നിവര്‍ അറിയിച്ചു.ആദ്യഘട്ടത്തില്‍ ഓരോ വിദ്യാഭ്യാസ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ ഹൈസ്‌കൂള്‍/ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. സര്‍ക്കാര്‍, എയ്‌ഡഡ്‌ സ്‌കൂളുകള്‍ക്കാണ്‌ മുന്‍ഗണന. വരാനിരിക്കുന്ന അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ സംസ്‌ഥാനവ്യാപകമായി പദ്ധതിക്ക്‌ തുടക്കം കുറിക്കും.സുരക്ഷിതമായ ഒരു റോഡ്‌ സംസ്‌കാരം വളര്‍ത്തിയെടുത്ത്‌ അപകടങ്ങള്‍ കുറയ്‌ക്കുക എന്നതാണ്‌ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്ന്‌ മന്ത്രിമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതിയുടെ സംസ്‌ഥാനതല ഉദ്‌ഘാടനം ഈ മാസം മാവേലിക്കരയില്‍ നടക്കും.
മാവേലിക്കര താലൂക്കിലെ ജോണ്‍ എഫ്‌. കെന്നഡി മെമ്മോറിയല്‍ സ്‌കൂളില്‍ പൈലറ്റ്‌ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. പരിശീലനം പൂര്‍ത്തിയാക്കിയ 30 കേഡറ്റുകളുടെ പാസിങ്‌ ഔട്ട്‌ പരേഡ്‌ ഉദ്‌ഘാടന ദിവസം നടക്കും.
റോഡ്‌ നിയമങ്ങള്‍ കൂടാതെ അഗ്‌നിശമന സേനയുമായി ചേര്‍ന്ന്‌ ട്രോമാകെയര്‍, പ്രഥമ ശുശ്രൂഷ, ലഹരി വിരുദ്ധ പ്രവര്‍ത്തനം എന്നിവയിലും പരിശീലനം നല്‍കും. കെ.എസ്‌.ആര്‍.ടി.സി. വര്‍ക്ക്‌ഷോപ്പുകള്‍ വഴി സാങ്കേതിക പ്രവൃത്തിപരിചയവും ലഭ്യമാക്കും.
സ്‌കൂള്‍ വാനുകളില്‍ സേഫ്‌റ്റി കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കാനും സ്‌കൂള്‍ പരിസരത്തെ ഗതാഗതം നിയന്ത്രിക്കാനും കേഡറ്റുകളെ വിനിയോഗിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌ മോട്ടോര്‍ വാഹന വകുപ്പ്‌ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇവര്‍ക്ക്‌ ഗ്രേസ്‌ മാര്‍ക്ക്‌ നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രിമാര്‍ അറിയിച്ചു.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED