Monday, March 16, 2026 Last Updated 40 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Feb 2026 11.27 PM

സ്‌പീക്കറെ തെരുവിലിട്ട്‌ അലക്കുന്നത്‌ ശരിയല്ല: എ.എന്‍. ഷംസീര്‍

തിരുവനന്തപുരം: സ്‌പീക്കറെ തെരുവിലിട്ട്‌ അലക്കുന്നതു ശരിയല്ലെന്നും അത്തരം നടപടികള്‍ ജനാധിപത്യത്തിനു ഭൂഷണമല്ലെന്നും സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍. കഴിഞ്ഞ ദിവസം തന്റെ ഡയസില്‍ കയറിയ പ്രതിപക്ഷ എം.എല്‍.എമാരുടെ നടപടി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
'സമരം നടക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ബാരിക്കേഡ്‌ മറിച്ചിട്ട്‌ കടക്കുന്നതിനു സമാനമായ നടപടിയാണ്‌ ചില പ്രതിപക്ഷ എം.എല്‍.എമാര്‍ സ്‌പീക്കറുടെ ഡയസില്‍ കയറിയതിലൂടെ നടത്തിയത്‌. ഞാന്‍ ഈ സഭയിലേക്ക്‌ എയര്‍ ഡ്രോപ്പ്‌ ചെയ്‌ത്‌ എത്തിയതല്ല. രാഷ്‌ട്രീയത്തില്‍ ദീര്‍ഘകാല അനുഭവമുള്ള വ്യക്‌തിയാണ്‌. സ്‌പീക്കറെ തെരുവിലിട്ട്‌ അപമാനിക്കുന്നതു ശരിയാണോ എന്ന്‌ ഉത്തരവാദിത്വപ്പെട്ട രാഷ്‌ട്രീയ നേതൃത്വം പരസ്യമായി പരിശോധിക്കണം.
കഴിഞ്ഞ ദിവസം സഭയിലുണ്ടായതു നിര്‍ഭാഗ്യകരമായ സംഭവമാണ്‌. സംഭവസമയത്ത്‌ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡന്മാരില്‍നിന്നു യാതൊരു പ്രകോപനവും ഉണ്ടായിട്ടില്ല. മറിച്ചു ബാനറിന്റെ കമ്പുകൊണ്ടു ചില പ്രതിപക്ഷ എം.എല്‍.എമാര്‍ അവരെ അടിക്കുന്ന സാഹചര്യം ഉണ്ടായി.
ചെയര്‍ കള്ളം പറയുന്നുവെന്നു ചില അംഗങ്ങള്‍ ആരോപിക്കുന്നത്‌ ഖേദകരമാണ്‌. ഡയസില്‍ നടന്ന സംഭവത്തില്‍ എന്റെ വായില്‍ കൈയിട്ട്‌ ആളുടെ പേര്‍ പറയിക്കാന്‍ ശ്രമിക്കരുത്‌. പ്രതിപക്ഷം ഉന്നയിക്കുന്ന ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ ചര്‍ച്ചയ്‌ക്കു സര്‍ക്കാര്‍ പലതവണ തയാറാണെന്ന്‌ അറിയിച്ചിട്ടുണ്ടെങ്കിലും പ്രതിപക്ഷം ചര്‍ച്ചയ്‌ക്കു തയാറാകുന്നില്ല. നല്ല ജനാധിപത്യത്തിന്‌ ചര്‍ച്ചയും സംവാദവുമാണ്‌ ഭൂഷണം'-അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 05 Feb 2026 11.27 PM
YOU MAY BE INTERESTED