Wednesday, March 18, 2026 Last Updated 0 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.31 PM

കരാര്‍ജീവനക്കാരുടെ വേതനം കൂട്ടും; കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

uploads/news/2026/02/823971/k6.jpg

തിരുവനന്തപുരം; സംസ്‌ഥാനത്തെ കരാര്‍ ജീവനക്കാരുടെ വേതന വര്‍ധന ഉള്‍പ്പെടെ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. നിയമസഭയില്‍ ബജറ്റ്‌ ചര്‍ച്ചകള്‍ക്ക്‌ മറുപടി പറയവേയാണ്‌ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തിയത്‌.

ഇന്നലത്തെ പ്രഖ്യാപനങ്ങള്‍

സംസ്‌ഥാനത്തെ കരാര്‍ ജീവനക്കാരുടെയും ദിവസവേതനക്കാരുടെയും വേതനത്തില്‍ അഞ്ചു ശതമാനം വര്‍ധന.
സംസ്‌ഥാനത്തെ വിശ്വകര്‍മ പെന്‍ഷന്‍ തുക 1600 രൂപയില്‍നിന്ന്‌ 2000 രൂപയായി ഉയര്‍ത്തും.
ബജറ്റില്‍ പ്രീൈപ്രമറി അധ്യാപകരുടെ പ്രതിമാസ വേതനത്തില്‍ ആയിരം രൂപ വര്‍ധിപ്പിച്ചിരുന്നു. പ്രീൈപ്രമറി ആയമാരുടെ പ്രതിമാസ വേതനത്തില്‍ 500 രൂപയുടെ വര്‍ധന ഏര്‍പ്പെടുത്തുന്നു.
അപൂര്‍വയിനം രോഗങ്ങള്‍ക്കുള്ള ചികിത്സ മെച്ചെപ്പെടുത്തുന്നതിനുള്ള കെയര്‍ പദ്ധതിയുടെ ഭാഗമായി സെ്‌പെനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്‌.എം.എ) രോഗത്തിനുള്ള മരുന്ന്‌ ലഭ്യമാക്കുന്നതിനായി 30 കോടി രൂപ.
കണ്ണൂര്‍ രാജ്യാന്തര യോഗ റിസര്‍ച്ച്‌ സെന്റര്‍ നിര്‍മാണത്തിനായി 2 കോടി രൂപ.
എസ്‌.സി-എസി.ടി. പ്രമോട്ടര്‍മാരുടെ വേതനത്തില്‍ 1000 രൂപയുടെ വര്‍ധന.
എസ്‌.സി-എസ്‌.ടി. വിദ്യാര്‍ഥികളുടെ ലംപ്‌സം ഗ്രാന്റിനത്തില്‍ 10 ശതമാനം വര്‍ധന.
കശുവണ്ടി ഫാക്‌ടറികളിലെ തൊഴില്‍ നഷ്‌ടപ്പെട്ട തൊഴിലാളികള്‍ക്ക്‌ തൊഴില്‍ പദ്ധതിക്കായി 10 കോടി രൂപ.
കാഷ്യു കോര്‍പ്പറേഷനിലെയും കാപെക്‌സിലെയും തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
കയര്‍ തൊഴിലാളികളുടെ റിട്ടയര്‍മെന്റ്‌ ബെനിഫിറ്റ്‌ കുടിശ്ശിക നല്‍കാന്‍ നടപടി.
കൈത്തറി - നെയ്‌ത്തുകാര്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമുള്ള പ്ര?ഡക്ഷന്‍ ഇന്‍സെന്റീവ്‌ തുക നല്‍കാന്‍ നടപടി സ്വീകരിക്കും.
കക്ക തൊഴിലാളി മേഖലയിലെ സഹായത്തിനായി 1 കോടി
കേരള സ്‌റ്റേറ്റ്‌ ഡിസൈന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ.
കേരളത്തിലെ പ്രഫഷണല്‍ സ്‌റ്റേജ്‌ കലാകാരന്മാരുടെയും നാടക കലാകാരന്മാരുടെയും ക്ഷേമത്തിനായി 5 കോടി രൂപ.
ചെറുകിട വ്യവസായികള്‍ക്ക്‌ സാമൂഹിക സുരക്ഷാ പദ്ധതിക്ക്‌1 കോടി രൂപ
കണ്ണൂര്‍ ഹജ്‌ ക്യാമ്പിന്‌ 1 കോടി രൂപ
പരവൂര്‍ ദേവരാജന്‍ സെന്ററിന്‌ 1.5 കോടി
കൊട്ടാരക്കര ശ്രീധരന്‍നായര്‍ ഫൗണ്ടേഷന്‌ 20 ലക്ഷം
പട്ടികജാതി ഉന്നതികളില്‍ തൊഴില്‍കേന്ദ്രങ്ങള്‍ക്കായി10 കോടി
പട്ടികജാതി പട്ടികവര്‍ഗ വ്യവസായ സംരംഭകര്‍ക്ക്‌ പലിശ സബ്‌സിഡി നല്‍കുന്നതിന്‌ 10 കോടി
കരകൗശല വികസന കോര്‍പ്പറേഷന്‌ 50 ലക്ഷം
ഹോര്‍ട്ടിമിഷന്‌ 1 കോടി
വി.എഫ്‌.പി.സി.കെയുടെ പ്രവര്‍ത്തനങ്ങള്‍ 5 കോടി
ലൈബ്രറി കൗണ്‍സിലിന്‌ 5 കോടി
കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട പില്‍ഗ്രിം സെന്റര്‍ നിര്‍മാണത്തിന്‌ 2 കോടി.
കൈത്തറി സഹകരണ സംഘങ്ങള്‍ക്ക്‌ അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ 5 കോടി
കര്‍ഷകത്തൊഴിലാളി ക്ഷേമനിധിബോര്‍ഡ്‌ അധിവര്‍ഷ ആനുകൂല്യം നല്‍കാന്‍ 50 കോടി
ശബരി റെയില്‍ തിരുവനന്തപുരത്തേക്ക്‌ നീട്ടാനുള്ള പഠനത്തിന്‌ 2 കോടി
റേഷന്‍ വ്യാപാരി ക്ഷേമനിധി ബോര്‍ഡിന്‌ സഹായമായി 1 കോടി
പാമ്പാടി ജോണ്‍ ജോസഫ്‌ പഠന കേന്ദ്രത്തിന്‌ 2 കോടി
വര്‍ക്കല രാഘവന്‍ സെന്റര്‍ ഫണ്ട്‌ 2 കോടി
മഹാത്മാ കുഞ്ഞന്‍ വെളുമ്പന്‍ പഠന കേന്ദ്രത്തിന്‌ 2 കോടി
ലക്കിടി കിള്ളിക്കുറിശ്ശിമംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്‌മാരകത്തിന്‌ 5 ലക്ഷം
പി.പി.ആര്‍.ഐ. റിസര്‍ച്ച്‌ സെന്ററിന്‌ 50 ലക്ഷം
സുകുമാര്‍ അഴീക്കോട്‌ പഠന കേന്ദ്രത്തിന്‌ 2 കോടി
കലാമണ്ഡലം സ്‌പെഷല്‍ ഗ്രാന്റ്‌- 2 കോടി
രാജാരവിവര്‍മ മ്യൂസിയം- 1 കോടി
കെ.എം. മാണി ഫൗണ്ടേഷന്‌ 2 കോടി
പാലാ ഹോട്ടല്‍ മാനേജെ്‌മന്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ 6 കോടി
പാലാ ഇന്‍ഫോസിറ്റിക്ക്‌ 7 കോടി
കളമശേരി മണ്ഡലത്തിലെ ആലുവ-ആലങ്ങാട്‌ റോഡിന്റെ വീതി കൂട്ടുന്നതിനും കളമശേരി പോളിടെക്‌നിക്കിന്റെ ഓഡിറ്റോറിയം നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനും തുക അനുവദിക്കും.
വിളനാശം, വളര്‍ത്തുമൃഗങ്ങള്‍ എന്നിവയ്‌ക്കുള്ള നഷ്‌ടപരിഹാരത്തുക വര്‍ധിപ്പിക്കുന്നതിന്‌ നടപടി സ്വീകരിക്കും.
മനുഷ്യ-വന്യജീവിസംഘര്‍ഷത്തിനിടയില്‍ പരുക്കുപറ്റിയവര്‍ക്ക്‌ ദീര്‍ഘകാല ചികിത്സ വേണ്ടിവരുമ്പോള്‍ ഇപ്പോള്‍ നല്‍കിവരുന്ന സഹായധനം വര്‍ധിപ്പിക്കും.
കാസര്‍ഗോഡ്‌ തൃക്കരിപ്പൂര്‍ ചന്തേര റെയില്‍വേ ഓവര്‍ബ്രിഡ്‌ജ്‌ നിര്‍മാണത്തിന്‌ 5 കോടി.
കണ്ണൂര്‍ ഹജ്‌ ഹൗസ്‌ നിര്‍മാണം-5 കോടി
ഗുരുവായൂര്‍ കോട്ടപ്പടി തമ്പുരാന്‍ പടി റോഡിന്‌്2 കോടി
കടയ്‌ക്കല്‍ ചിങ്ങേലി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ട്‌-2 കോടി
കാട്ടാക്കട പോളിടെക്‌നിക്‌ നിര്‍മാണത്തിന്‌5 കോടി
ചേന്ദംപള്ളി കവല-പമ്പ കണക്‌ടിവിറ്റി റോഡ്‌5 കോടി
വാമനപുരം മിനി സിവില്‍ സ്‌റ്റേഷന്‌2 കോടി
അരൂര്‍, തുറവൂര്‍ പഞ്ചായത്ത്‌ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന്‌ ടാങ്ക്‌ നിര്‍മാണത്തിന്‌5 കോടി
കൊല്ലത്ത്‌ അയ്യങ്കാളി പ്രതിമ നവീകരണവും പുനര്‍നിര്‍മാണവും- 50 ലക്ഷം
കാവിലംപാറ പഞ്ചായത്ത്‌ തെങ്ങിന്‍തൈ നഴ്‌സറി-50 ലക്ഷം
ചിറ്റാര്‍ അമ്മയും കുഞ്ഞും ആശുപത്രിക്ക്‌ 3 കോടി
പൊഴിയൂര്‍ മത്സ്യബന്ധന തുറമുഖം- 5 കോടി
കൊട്ടംമുറി തിരുവേഗപ്പുറ പാലം-5 കോടി
കോങ്ങാട്‌ പണ്ടീരിപ്പാല ബൈപാസ്‌-3 കോടി
കൊട്ടാരക്കര ഐ.എച്ച്‌.ആര്‍.ഡി ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജ്‌ കെട്ടിട നിര്‍മാണം-5 കോടി
മുളവന-ചാമുണ്ടിമൂല റോഡ്‌- 2 കോടി
കുറ്റ്യാടി-പള്ളിയത്‌ പെരുവയല്‍ റോഡ്‌-3 കോടി
പാലത്തറ-മൈലാപൂര്‍ റോഡ്‌ വികസനം-5 കോടി
മയ്യനാട്‌ ഐ.ടി.ഐയ്‌ക്ക്‌ സ്‌ഥലം വാങ്ങാന്‍2 കോടി
കണ്ണൂരില്‍ വിദ്യാഭ്യാസ കോംപ്ലക്‌സിന്‌ 2 കോടി
വളയം സി.എച്ച്‌.സി. നിര്‍മാണത്തിന്‌1 കോടി
വൈക്കം നേരേക്കടവ്‌-മാക്കേകടവ്‌ റോഡ്‌ വികസനത്തിന്‌5 കോടി
ദേവികുളം കോടതി സമുച്ചയം-3 കോടി
ഇടുക്കി ജുഡീഷ്യല്‍ കോംപ്ലക്‌സിന്‌3 കോടി
പൈനാവ്‌ ഐ.എച്ച്‌.ആര്‍.ഡി. കോളജ്‌-1 കോടി
- ചിറ്റൂര്‍ ഭൂമിയേറ്റെടുക്കുന്നതിന്‌ (നെഗോഷിയബിള്‍ പര്‍ച്ചേസ്‌) 20 കോടിയും അനുവദിച്ചു.

Ads by Google
Wednesday 04 Feb 2026 11.31 PM
YOU MAY BE INTERESTED