Wednesday, March 18, 2026 Last Updated 0 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

ബോധവല്‍ക്കരണ സന്ദേശവുമായി വാക്കത്തോണ്‍ 2026

uploads/news/2026/02/823964/k12.jpg

പാലാ: ലോക കാന്‍സര്‍ ദിനത്തോട്‌ അനുബന്ധിച്ച്‌ പാലാ മാര്‍ സ്ലീവാ മെഡിസിറ്റി, മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററും രാമപുരം മാര്‍ അഗസ്‌തിനോസ്‌ കോളജും ചേര്‍ന്ന്‌ ബോധവല്‍ക്കരണ സന്ദേശവുമായി വാക്കത്തോണ്‍ 2026 നടത്തി.
പാലാ മുനിസിപ്പല്‍ സ്‌റ്റേഡിയത്തിന്‌ മുന്നില്‍നിന്ന്‌ ആരംഭിച്ച വാക്കത്തോണ്‍ 8 കിലോമീറ്റര്‍ ദൂരം പിന്നിട്ട്‌ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചേര്‍ന്നു. എം.ജി.സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ മുഖ്യസന്ദേശം നല്‍കി വാക്കത്തോണ്‍ 2026 ഫ്ലാഗ്‌ ഓഫ്‌ ചെയ്‌തു. കാന്‍സര്‍ രോഗികളെ സമൂഹം എങ്ങനെ കാണുന്നു എന്നത്‌ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണെന്നു അദ്ദേഹം പറഞ്ഞു.
ആശുപത്രി മാനേജിങ്‌ ഡയറക്‌ടര്‍ മോണ്‍.ഡോ.ജോസഫ്‌ കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്കായുള്ള കാന്‍സര്‍ അവബോധ ഹാന്‍ഡ്‌ബുക്കിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. രാമപുരം സെന്റ്‌ അഗസ്‌റ്റിന്‍സ്‌ ഫൊറോന ചര്‍ച്ച്‌ വികാരി ഫാ.ബര്‍ക്കുമാന്‍സ്‌ കുന്നുംപുറം അനുഗ്രഹ സന്ദേശം നല്‍കി. മാര്‍ സ്ലീവാ മെഡിസിറ്റി മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ്‌ ഹെമറ്റോളജി വിഭാഗം മേധാവി ഡോ.റോണി ബെന്‍സണ്‍ കാന്‍സര്‍ ദിന സന്ദേശം നല്‍കി. രാമപുരം മാര്‍ അഗസ്‌തിനോസ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ്‌ മേക്കാടന്‍, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ശ്രീജിത്ത്‌ ആര്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ഷൈനി ,ഗീതാഞ്‌ജലി എന്നിവര്‍ നയിക്കുന്ന വാം അപ്പ്‌ സൂംബയും നടത്തി. നൂറുകണക്കിനു വിദ്യാര്‍ഥികളാണ്‌ വാക്കത്തോണിനായി അണിനിരന്നത്‌. മുത്തോലി ജങ്‌ഷനില്‍ ളാലം ബേ്ലാക്ക്‌ പഞ്ചായത്ത്‌ അംഗം മാത്തുക്കുട്ടി മാത്യു, മുത്തോലി പഞ്ചായത്ത്‌ അംഗം പുഷ്‌പ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാക്കത്തോണിനെ സ്വീകരിച്ചു.
സമ്മേളനത്തില്‍ ചീഫ്‌ ഓഫ്‌ മെഡിക്കല്‍ സര്‍വീസസ്‌ എയര്‍ കോമഡോര്‍ ഡോ. പോളിന്‍ ബാബു സന്ദേശം നല്‍കി. സ്‌ത്രീകള്‍ക്കായുള്ള സൗജന്യ എ.ഐ. മാമ്മോഗ്രാം പ്രോഗ്രാമിന്റെ പ്രഖ്യാപനം മാര്‍ സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍സ്‌, ബ്രാന്‍ഡിങ്‌ ആന്‍ഡ്‌ ഹെല്‍ത്ത്‌കെയര്‍ പ്രമോഷന്‍സ്‌ ഡയറക്‌ടര്‍ ഫാ.ഗര്‍വാസീസ്‌ ആനിത്തോട്ടത്തില്‍ നിര്‍വഹിച്ചു. റേഡിയോളജി വിഭാഗം കണ്‍സള്‍ട്ടന്റ്‌ ഡോ.സോണ്‍സ്‌ പോള്‍ പ്രതിജ്‌ഞ ചൊല്ലി നല്‍കി. കോളജ്‌ വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ.ജോസഫ്‌ ആലഞ്ചേരി നന്ദി അര്‍പ്പിച്ചു.
ആശുപത്രി പ്രോജക്‌ട്‌സ്‌, ലീഗല്‍,ലെയ്‌സണ്‍ ആന്‍ഡ്‌ ഐ.ടി. ഡയറക്‌ടര്‍ ഫാ.ജോസ്‌ കീരഞ്ചിറ, എച്ച്‌.ആര്‍ ആന്‍ഡ്‌ നഴ്‌സിങ്‌ ഡയറക്‌ടര്‍ റവ.ഡോ.ജോസഫ്‌ കരികുളം, ഫിനാന്‍സ്‌ ആന്‍ഡ്‌ മെറ്റീരിയല്‍സ്‌ ഡയറക്‌ടര്‍ റവ.ഡോ.എമ്മാനുവേല്‍ പാറേക്കാട്ട്‌ എന്നിവരും വാക്കത്തോണിന്റെ ഭാഗമായി.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED