Monday, March 16, 2026 Last Updated 28 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ തല്ലിയതു സത്യം; സ്‌പീക്കര്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നിയമസഭയില്‍ ഉണ്ടായ ബഹളത്തിനിടെ ഒരു പ്രതിപക്ഷാംഗം വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ ബാനര്‍ കെട്ടിയ കമ്പുകൊണ്ട്‌ തല്ലിയെന്നതു ശരിയാണെന്ന്‌ സ്‌പീക്കര്‍ എ.എന്‍. ഷംസീര്‍.
സംഭവത്തില്‍ ബന്ധപ്പെട്ട അംഗത്തിന്റെ പേര്‌ പറയുന്നില്ലെന്നും അത്‌ അദ്ദേഹത്തോട്‌ ബഹുമാനക്കുറവുണ്ടാക്കുമെന്നും സ്‌പീക്കര്‍ പറഞ്ഞു. എന്നാല്‍, സാഹചര്യം ആവശ്യപ്പെട്ടാല്‍ പേര്‌ പറയേണ്ടി വന്നാല്‍ താന്‍ അത്‌ പറയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ ആക്രമിച്ചിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തോടുള്ള പ്രതികരണമായാണ്‌ സ്‌പീക്കറുടെ വിശദീകരണം. സഭയുടെ അച്ചടക്കവും സുരക്ഷയും കാത്തുസൂക്ഷിക്കേണ്ടത്‌ എല്ലാ അംഗങ്ങളുടെയും ബാധ്യതയാണെന്നും ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും സ്‌പീക്കര്‍ വ്യക്‌തമാക്കി.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED