Monday, March 16, 2026 Last Updated 1 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

സീറ്റിന്റെ കാര്യത്തില്‍ സമ്മര്‍ദങ്ങള്‍ക്ക്‌ വഴങ്ങേണ്ടെന്ന്‌ ബി.ഡി.ജെ.എസ്‌.

ചേര്‍ത്തല: സീറ്റുകളുടെ കാര്യത്തില്‍ ആരുടെയും സമ്മര്‍ദ്ദത്തിനു വഴങ്ങി വിട്ടുവീഴ്‌ച ചെയ്യേണ്ടതില്ലെന്നു ബി.ഡി.ജെ.എസ്‌.സംസ്‌ഥാന നേതൃയോഗം. 2016 ല്‍ 32 സീറ്റിലും 2021ല്‍ 23 സീറ്റിലുമാണ്‌ മത്സരിച്ചത്‌. ഇക്കുറിയും 23 സീറ്റ്‌ കിട്ടണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പലയിടത്തും പാര്‍ട്ടിക്ക്‌ അര്‍ഹമായ സീറ്റുകള്‍ കിട്ടാതെ വന്നെന്നും ഇത്‌ ആവര്‍ത്തിക്കരുതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തുടര്‍ച്ചയായി മത്സരിച്ചു പരാജയപ്പെടുന്നവരെ പരിഗണിക്കേണ്ടതില്ലെന്നും ജയസാധ്യതയുടെ അടിസ്‌ഥാനത്തില്‍മാത്രം സ്‌ഥാനാര്‍ഥികളെ നിശ്‌ചയിച്ചാല്‍ മതിയെന്നും അഭിപ്രായമുണ്ടായി.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോരുക്കമായി നടന്ന സംസ്‌ഥാന കൗണ്‍സില്‍ അംഗങ്ങളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും സംയുക്‌ത യോഗം സംസ്‌ഥാന പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. കെ. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു. അരയാക്കണ്ടി സന്തോഷ്‌, പി.ടി. മന്മഥന്‍, അനിരുദ്ധ്‌ കാര്‍ത്തികേയന്‍, എ.എന്‍. അനുരാഗ്‌, പൈലി വത്യാട്ട്‌, കെ.എന്‍. ഉണ്ണിക്കൃഷ്‌ണന്‍, അഡ്വ.പി.എസ്‌. ജ്യോതിസ്‌, എ.ബി. ജയപ്രകാശ്‌, തമ്പി മേട്ടുത്തറ, അഡ്വ. സിനില്‍ മുണ്ടപ്പള്ളി, പ്രേംരാജ്‌, പച്ചയില്‍ സന്ദിപ്‌, അജീ എസ്‌.ആര്‍.എം, അനീഷ്‌ പുലുവേലി, രാകേഷ്‌ കോഴഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED