Monday, March 16, 2026 Last Updated 4 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

വെര്‍ച്വല്‍ അറസ്‌റ്റ്‌: ഒന്നേകാല്‍ കോടി തട്ടിയ ആള്‍ അറസ്‌റ്റില്‍

ആലുവ: വെര്‍ച്വല്‍ അറസ്‌റ്റ്‌ ചെയ്യുകയാണെന്ന്‌ ഭീഷണിപ്പെടുത്തി ആലുവ സ്വദേശിയായ വയോധികന്റെ ഒരു കോടിയിലേറെ രൂപ തട്ടിയ കേസില്‍ ഒരാള്‍ അറസ്‌റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ ആലിപ്പറമ്പ്‌ പാറക്കല്ലില്‍ വീട്ടില്‍ സലിം (43) ആണ്‌ എറണാകുളം റൂറല്‍ ജില്ലാ സൈബര്‍ പോലീസിന്റെ പിടിയിലായത്‌.
കേന്ദ്ര അന്വേഷണ ഏജന്‍സിയിലെ ഉദ്യോഗസ്‌ഥനെന്ന്‌ പരിചയപ്പെടുത്തിയാണ്‌ വയോധികന്‌ വിളി വന്നത്‌. വയോധികന്റെ പേരില്‍ മുംബെയിലെ ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടെന്നും ആ അക്കൗണ്ടിലേക്ക്‌ ഉത്തരേന്ത്യയിലെ മനുഷ്യക്കടത്തു കേസിലെ പ്രതി 75 ലക്ഷം രൂപ ട്രാന്‍സ്‌ഫര്‍ ചെയ്‌തിട്ടുണ്ടെന്നും പറഞ്ഞു. ഇതില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി ജാമ്യമില്ലാ വാറന്റ്‌ പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. കോടതിയുടേതാണെന്നു പറഞ്ഞ്‌ ഒരു കത്തും കാട്ടി. വയോധികനെ ഉടന്‍ അറസ്‌റ്റ്‌ ചെയ്യുമെന്നും, അക്കൗണ്ടുകള്‍ മരവിപ്പിച്ച്‌ സ്വത്തുക്കള്‍ കണ്ട്‌ കെട്ടുമെന്നും ഭീഷണിപ്പെടുത്തി. ഈ കേസ്‌ പ്രയോരിറ്റി ഇന്‍വെസ്‌റ്റിഗേഷന്‍ ആയി പരിഗണിക്കാമെന്നും അതിന്റെ ഭാഗമായി അക്കൗണ്ടുകളിലെ തുക തട്ടിപ്പുസംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക്‌ മാറ്റണമെന്നും പറഞ്ഞു. ഭയംകൊണ്ട്‌ സമ്മര്‍ദത്തിലായ വയോധികന്‍ എട്ടു ട്രാന്‍സാക്‌ഷനിലൂടെ ഒരു കോടി ഇരുപതുലക്ഷത്തോളം രൂപ സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക്‌ അയയ്‌ക്കുകയായിരുന്നു. സംഭവം തട്ടിപ്പാണെന്ന്‌ മനസിലാക്കിയതും പോലീസില്‍ പരാതി നല്‍കി.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED