Monday, March 16, 2026 Last Updated 2 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 11.30 PM

ഹൈക്കോടതിക്കെതിരേ: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു. കേസില്‍ ജഡ്‌ജിമാര്‍ തോന്നിയ പരാമര്‍ശങ്ങള്‍ നടത്തുന്നത്‌ ഹൈക്കോടതിക്കുതന്നെ എതിരായ നടപടിയാണെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.
പ്രത്യേക അന്വേഷണത്തിന്‌ നിര്‍ദേശം നല്‍കിയതും അന്വേഷണത്തിന്‌ മേല്‍നോട്ടം
വഹിക്കുന്നതും കേരള ഹൈക്കോടതി തന്നെയാണ്‌. ഇത്‌ അറിയാത്ത ആളല്ല സിംഗിള്‍ ബെഞ്ചെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. സിംഗിള്‍ ബെഞ്ച്‌ നടത്തിയ പരാമര്‍ശങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിനെതിരാണെന്ന്‌ വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പക്ഷേ, ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ അന്വേഷണ സംഘത്തിന്റെ നടപടികളില്‍ പൂര്‍ണ സംതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എസ്‌.ഐ.ടിക്കെതിരേ പ്രതിപക്ഷ നേതാവ്‌ ഉന്നയിച്ച ആരോപണങ്ങള്‍ക്ക്‌ കോടതി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്‌. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമുള്ള മറുപടിയായാണ്‌ തന്റെ മറുപടിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
നിയമസഭയില്‍ പ്രതിപക്ഷം കാട്ടിയ കോപ്രായങ്ങള്‍ അപലപനീയമാണ്‌. സഭയ്‌ക്കകത്ത്‌ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നടപടികളാണ്‌ പ്രതിപക്ഷം സ്വീകരിച്ചത്‌. അത്തരം പ്രവണതകള്‍ സഭ തന്നെ അപലപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Ads by Google
Wednesday 04 Feb 2026 11.30 PM
YOU MAY BE INTERESTED