Monday, March 16, 2026 Last Updated 7 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.38 PM

'സഭയില്‍ നടന്നത്‌ കോപ്രായങ്ങള്‍' ,പ്രതിപക്ഷത്തിനെതിരേ മുഖ്യമന്ത്രി

uploads/news/2026/02/823769/k5.jpg

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ നിയമസഭയ്‌ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധത്തിനെതിരേ ആഞ്ഞടിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. സഭയില്‍ കോപ്രായങ്ങളാണ്‌ അരങ്ങേറിയത്‌. പ്രതിഷേധ ബാനറിന്റെ വടികൊണ്ട്‌ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ പ്രതിപക്ഷം തല്ലിയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഈ ഘട്ടത്തിലാണ്‌ വാച്ച്‌ അന്‍ഡ്‌ വാര്‍ഡ്‌ തടുക്കാനും പിടിക്കാനും ശ്രമിച്ചത്‌. ഞങ്ങളെല്ലാം ഇതു കണ്ടതാണ്‌. നാട്ടില്‍ ചെലവാകാത്ത കാര്യത്തിന്‌ കോടതിയില്‍നിന്നും അടിയേറ്റപ്പോള്‍ സഭയില്‍ വന്ന്‌ ബഹളംവച്ച്‌ കാര്യങ്ങള്‍ നേടാനാണ്‌ നോക്കിയത്‌. പ്രതിപക്ഷ നേതാവ്‌ സഭയില്‍ നടന്ന അക്രമത്തെ ന്യായീകരിക്കുകയാണ്‌.ശബരിമല സ്വര്‍ണക്കൊള്ളയിലെ എസ്‌.ഐ.ടി അന്വേഷണത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ സംതൃപ്‌തി അറിയിച്ചതാണ്‌. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും ബെഞ്ച്‌ പരിശോധനകളും, നിരീക്ഷണങ്ങളും വിലയിരുത്തലുകളുമെല്ലാം നടത്തിയതാണ്‌. എസ്‌.ഐ.ടി അന്വേഷണത്തിനെതിരേ പ്രതിപക്ഷ നേതാവ്‌ ഏതെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ടോ, അതിനെല്ലാം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ കൃത്യമായ മറുപടിയും നല്‍കിയിട്ടുണ്ട്‌.
ജാമ്യാപേക്ഷ ചെല്ലുന്നത്‌ ഡിവിഷന്‍ ബെഞ്ചിന്റെ മുന്നിലല്ല. സിംഗിള്‍ ബെഞ്ചിന്റെ മുന്നിലാണ്‌. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ജഡ്‌ജിമാര്‍ ചില പരാമര്‍ശങ്ങള്‍ നടത്തിയെന്നു വരും. അത്‌ സര്‍ക്കാരിനെതിരായ പരാമര്‍ശമല്ല, ഹൈക്കോടതിക്ക്‌ എതിരായിട്ടുതന്നെയുള്ള പരാമര്‍ശമാണ്‌. കാരണം സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലല്ല.- മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലുറപ്പ്‌ പദ്ധതിയില്‍ കേരളം ഏറെ മുന്നില്‍
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ കേന്ദ്രം നിശ്‌ചയിച്ച സൂചികയില്‍ കേരളം ഏറെ മുന്നിലെന്ന്‌ തൊഴില്‍മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയെ അറിയിച്ചു.
100 ദിവസത്തെ തൊഴില്‍ നല്‍കുകയെന്ന തൊഴിലുറപ്പ്‌ പദ്ധതിയുടെ അടിസ്‌ഥാന ലക്ഷ്യം കൈവരിക്കുന്നതില്‍ കേരളം മികവ്‌ പുലര്‍ത്തിയെന്നാണ്‌ കണക്കുകള്‍ കാണിക്കുന്നത്‌. തൊഴില്‍ ആവശ്യപ്പെട്ട കുടുംബങ്ങളില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങള്‍ക്ക്‌ തൊഴില്‍ നല്‍കാന്‍ കഴിഞ്ഞ സംസ്‌ഥാനങ്ങളില്‍ രണ്ടാം സ്‌ഥാനത്താണ്‌ കേരളമെന്നും മന്ത്രി മറുപടി നല്‍കി.

Ads by Google
Tuesday 03 Feb 2026 11.38 PM
YOU MAY BE INTERESTED