Monday, March 16, 2026 Last Updated 29 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

ആരോഗ്യ മേഖലയില്‍ 1800 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ഈ മാസം

തിരുവനന്തപുരം: ആരോഗ്യമേഖലയിലെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ഈ മാസം വിവിധ തീയതികളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ അറിയിച്ചു. 1800 കോടിയിലധികം രൂപയുടെ പദ്ധതികളാണ്‌ നാടിനു സമര്‍പ്പിക്കുക.

ഏഴിനു കോഴിക്കോട്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഓര്‍ഗന്‍ ട്രാന്‍സ്‌പ്‌ളാന്റേഷന്റെ ഉദ്‌ഘാടനം നിര്‍വഹിക്കും. 643.88 കോടി രൂപയാണു പദ്ധതിച്ചെലവ്‌.

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച്‌ സെന്ററിന്റെ ഉദ്‌ഘാടനം ഒന്‍പതിനാണ്‌. 387 കോടി രൂപയാണു ചെലവ്‌.

109.82 കോടി രൂപ ചെലവഴിച്ചു രണ്ടാംഘട്ട വികസനംസാധ്യമാക്കിയ ആലപ്പുഴ ഹോംകോ 13 നും ഒരു കോടി രൂപ ചെലവഴിച്ചു മലപ്പുറം കോട്ടക്കുന്നില്‍ സജ്‌ജമാക്കിയിരിക്കുന്ന ഫുഡ്‌ സ്‌ട്രീറ്റ്‌ 14 നും നാടിനു സമര്‍പ്പിക്കും.

കോട്ടയം മെഡിക്കല്‍ കോളജില്‍ 257 കോടി രൂപ മുടക്കി നിര്‍മിച്ച സര്‍ജിക്കല്‍ ബ്ലോക്ക്‌ 16 ന്‌ ഉദ്‌ഘാടനം ചെയ്യും. എട്ടു നിലകളിലായി 526 കിടക്കകളും 14 ഓപ്പറേഷന്‍ തിയറ്ററുകളും 44 ഐ.സി.യു. കിടക്കകളും 12 ഐസൊലേഷന്‍ ബെഡുകളും 115 കോടിയുടെ അത്യാധുനിക ഉപകരണങ്ങളും സംവിധാനങ്ങളും ഇവിടെ സജ്‌ജമാക്കിയിട്ടുണ്ട്‌.

കണ്ണൂരില്‍ 300 ഏക്കര്‍ സ്‌ഥലത്ത്‌ നിര്‍മിച്ച 100 കിടക്കകളുള്ള ആശുപത്രി, മാനുസ്‌ക്രിപ്‌റ്റ്‌ സ്‌റ്റഡി സെന്റര്‍, ഔഷധസസ്യ നഴ്‌സറി എന്നിവ ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആയുര്‍വേദയുടെ ഉദ്‌ഘാടനം 20 നാണ്‌. 200 കോടി രൂപയാണു പദ്ധതിച്ചെലവ്‌.

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ 242.42 കോടി രൂപ ചെലവഴിച്ചാണ്‌ 30,680 സ്‌ക്വയര്‍ മീറ്റര്‍ വിസ്‌തീര്‍ണത്തില്‍ 14 നിലകളിലായി നിര്‍മിച്ച കെട്ടിടം 23 നു സമര്‍പ്പിക്കും.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED