Monday, March 16, 2026 Last Updated 4 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

സിയാലില്‍ 101 കോടിയുടെ 6 പദ്ധതികള്‍: 36 ഏക്കറില്‍ എയ്‌റോ പാര്‍ക്ക്‌

നെടുമ്പാശേരി: സിയാലില്‍ 101 കോടിയുടെ 6 പദ്ധതികളും 36 ഏക്കറില്‍ എയ്‌റോ പാര്‍ക്കും ഒരുങ്ങുന്നു. ഏവിയേഷന്‍ മേഖലയിലെ അറ്റകുറ്റപ്പണികള്‍, പരിശീലനങ്ങള്‍, സാങ്കേതിക സഹായ സേവനങ്ങള്‍ എന്നിവയെ ഒരുകുടക്കീഴില്‍ അണിനിരത്തുന്ന പദ്ധതി ഈ മാസം ഒന്‍പതിന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന്‌ സമര്‍പ്പിക്കും. ഏവിയേഷന്‍ അനുബന്ധവുമായ കമ്പനികള്‍, എയര്‍ ക്രാഫ്‌റ്റ്‌ ഹാങ്ങറുകള്‍, എയര്‍ ക്രാഫ്‌റ്റ്‌ പാര്‍ക്കിങ്‌ സൗകര്യം, ഏവിയേഷന്‍ രംഗത്തെ വിവിധ പരിശീലന കേന്ദ്രങ്ങള്‍, സാങ്കേതിക സഹായ കേന്ദ്രങ്ങള്‍ എന്നിവ അടങ്ങിയ 36 ഏക്കര്‍ സ്‌ഥലത്താണ്‌ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്‌. അന്നേ ദിവസം 101 കോടി രൂപയുടെ ആറു പദ്ധതികള്‍ കൂടി എയ്‌റോ പാര്‍ക്കിനൊപ്പം ചേര്‍ക്കപ്പെടും.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED