Monday, March 16, 2026 Last Updated 29 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

59 കോടി മുഖ്യമന്ത്രി ഖജനാവിലേക്ക്‌ ഇടണം:പി.സി. തോമസ്‌

കോട്ടയം: സില്‍വര്‍ ലൈന്‍ പദ്ധതി വേണ്ടെന്നുവച്ചത്‌ നന്നായി എങ്കിലും അതിനുവേണ്ടി ചെലവഴിച്ച 59 കോടി രൂപ മുഖ്യമന്ത്രി സംസ്‌ഥാന ഖജനാവിലേക്ക്‌ ഇടണമെന്നു കേരള കോണ്‍ഗ്രസ്‌ വര്‍ക്കിങ്‌ ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി. തോമസ്‌.
മഞ്ഞക്കുറ്റി ഇടാനും സ്‌ഥലം ഏറ്റെടുക്കുവാനും ജനങ്ങളെ ബുദ്ധിമുട്ടിക്കുവാനും സ്‌ഥലം ഉടമകള്‍ക്ക്‌ ഒരു ബാങ്ക്‌ ലോണ്‍ പോലും എടുക്കാന്‍ വയ്യാത്ത സ്‌ഥിതിയില്‍ അവരെ എത്തിക്കുവാനും ഒക്കെ കഴിഞ്ഞ മുഖ്യമന്ത്രിയും സര്‍ക്കാരും ജനങ്ങളോട്‌ കാണിച്ച വഞ്ചനയ്‌ക്ക്‌ മറുപടി പറയാനും തയ്യാറാകേണ്ടതില്ലേ എന്ന്‌ തോമസ്‌ ചോദിച്ചു. ഓരോ പദ്ധതിയും കൊണ്ടുവരുന്നത്‌ ചില വ്യക്‌തികള്‍ക്കുവേണ്ടി മാത്രമാണെന്നും അതില്‍ പ്രധാന ആള്‌ മുഖ്യമന്ത്രി തന്നെ ആണെന്നും അദ്ദേഹം ആരോപിച്ചു. സില്‍വര്‍ലൈനിനായി 59 കോടി ചെലവായതായാണ്‌ ചില സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ ചെലവഴിച്ചത്‌ ഇതിന്റെ പലമടങ്ങ്‌ കൂടുതലാണ്‌. യഥാര്‍ത്ഥ കണക്ക്‌ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും, ആ തുക ഖജനാവിലെത്തിക്കണമെന്നും പി.സി തോമസ്‌ ആവശ്യപ്പെട്ടു.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED