Monday, March 16, 2026 Last Updated 4 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

വിവരാവകാശ കമ്മിഷനില്‍ തീര്‍പ്പാകാതെ 5379 കേസ്‌

കൊച്ചി: സംസ്‌ഥാന വിവരാവകാശ കമ്മിഷനില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്‌ 5379 കേസുകള്‍. ഇതില്‍ 3,909 എണ്ണം അപ്പീലുകളും 1970 എണ്ണം പരാതികളുമാണ്‌. വിവരാവകാശ കമ്മിഷണറായിരുന്ന ഡോ.എ. അബ്‌ദുള്‍ ഹക്കീം വിരമിച്ച ഒഴിവിലേക്കു നിയമനവിജ്‌ഞാപനം പുറപ്പെടുവിച്ച്‌ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്‌. സെലക്‌ഷന്‍ കമ്മിറ്റി രൂപീകരിക്കാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്‌.
വിവരാവകാശ കമ്മിഷനിലെ ഒഴിവുകള്‍ നികത്തുന്നതുമായി ബന്ധപ്പെട്ട്‌, സാമൂഹികപ്രവര്‍ത്തക അഞ്‌ജലി ഭരദ്വാജ്‌ ഫയല്‍ ചെയ്‌ത കേസില്‍ സംസ്‌ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കുന്നത്‌. കഴിഞ്ഞ ഓഗസ്‌റ്റിലാണ്‌ അബ്‌ദുള്‍ ഹക്കീം വിരമിച്ചത്‌.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED