Monday, March 16, 2026 Last Updated 6 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

സഹപാഠികള്‍ക്കൊപ്പം കുളിക്കാനിറങ്ങി; വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട്‌ മരിച്ചു

കോഴഞ്ചേരി: പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ടു പ്ലസ്‌ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോഴഞ്ചേരി സെന്റ്‌ തോമസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിയും പത്തനംതിട്ട മേലേ വെട്ടിപ്പുറം കുമ്പാങ്‌തടത്തില്‍ സൂര്യയുടെ മകനുമായ നിരഞ്‌ജന്‍ (18) ആണ്‌ മരണമടഞ്ഞത്‌.
ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെയാണ്‌ സംഭവം. സഹപാഠികളായ ആറു വിദ്യാര്‍ഥികള്‍ ഒരുമിച്ച്‌ കോഴഞ്ചേരി കീഴുകരയ്‌ക്കു സമീപമുള്ള പമ്പ്‌ ഹൗസിനു സമീപം പമ്പാനദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നിരഞ്‌ജന്‍ ഒഴുക്കില്‍പ്പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കൈവിട്ടു മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും പത്തനംതിട്ടയില്‍നിന്നെത്തിയ അഗ്‌്നിരക്ഷാസേന സ്‌കൂബ ടീം അംഗങ്ങളും നടത്തിയ തെരച്ചിലിനൊടുവിലാണു മൃതദേഹം കണ്ടെടുത്തത്‌. ആറന്മുള പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED