Monday, March 16, 2026 Last Updated 28 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

ബിനു ചുള്ളിയിലിനെതിരേ പോലീസ്‌ കേസ്‌

ചെങ്ങന്നൂര്‍: യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന വര്‍ക്കിങ്‌ പ്രസിഡന്റ്‌ ബിനു ചുള്ളിയിലിനെതിരേ പോലീസ്‌ കേസെടുത്തു. തനിക്കെതിരേ അടിസ്‌ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന്‌ ചൂണ്ടിക്കാട്ടി മന്ത്രി സജി ചെറിയാന്‍ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ പോലീസ്‌ കേസെടുത്തത്‌.
കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ യോഗത്തിലാണ്‌ ബിനു ചുള്ളിയില്‍ മന്ത്രിക്കെതിരേ വിവാദപരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്‌. യാതൊരു തെളിവുകളുമില്ലാതെ രാഷ്‌ട്രീയപ്രേരിതമായാണ്‌ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നു മന്ത്രിയുടെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബിനു ചുള്ളിയിലിനെതിരേ പോലീസ്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്‌. ബിനുവിനെതിരേ സിവില്‍-ക്രിമിനല്‍ നിയമപ്രകാരം മാനനഷ്‌ടക്കേസ്‌ ഫയല്‍ ചെയ്യാനും മന്ത്രിയുടെ ഓഫീസ്‌ തീരുമാനിച്ചിട്ടുണ്ട്‌.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED