Monday, March 16, 2026 Last Updated 28 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

എസ്‌. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതിയായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ സെക്രട്ടറി എസ്‌. ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈയാഴ്‌ച വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
ജയശ്രീയുടെ അറസ്‌റ്റ്‌ സുപ്രീംകോടതി തടഞ്ഞിരുന്നു. സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്നു ജയശ്രീ എസ്‌.ഐ.ടിക്കു മുന്നില്‍ ഹാജരായിരുന്നു. 2013 മുതല്‍ വൃക്ക സംബന്ധമായ അസുഖത്തിനു ചികത്സയിലാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ്‌ ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്‌.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനങ്ങള്‍ സെക്രട്ടറി എന്ന നിലയില്‍ നടപ്പാക്കുക മാത്രമാണ്‌ ചെയ്‌തത്‌ എന്നാണ്‌ ജയശ്രീ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌.
1982-ലാണ്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി ലഭിച്ചത്‌. 2017-ല്‍ ബോര്‍ഡ്‌ സെക്രട്ടറിയായി. ഈ കാലയളവില്‍ ഒന്നും ശബരിമലയുമായി ബന്ധപ്പെട്ട ഒരു വിഷയത്തിലും ഇടപെട്ടിട്ടില്ല എന്നും മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നു.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED