Wednesday, March 18, 2026 Last Updated 18 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

അവധിക്കാല ബെഞ്ചില്‍ കേസ്‌ എടുപ്പിച്ചതിന്റെ പിഴ റദ്ദാക്കില്ല

കൊച്ചി: എക്‌സാലോജിക്‌ ഉള്‍പ്പെടെയുള്ള കേസുകള്‍ അവധിക്കാല ബെഞ്ച്‌ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ പരിഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന്‌ ചുമത്തിയ പിഴ റദ്ദാക്കാനാവില്ലെന്നു ഹൈക്കോടതി.
ഹര്‍ജിക്കാരനായ എം.ആര്‍. അജയന്‍ ഓരോ കേസിനും 10,000 രൂപ വീതം 40,000 രൂപ അടയ്‌ക്കണം. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴ 10,000 രൂപയില്‍ നില്‍ക്കില്ലെന്നും ജസ്‌റ്റിസുമാരായ എ. ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്‌റ്റ്യന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച്‌ താക്കീത്‌ നല്‍കി. അവധിക്കാല ബെഞ്ച്‌ കോടതിച്ചെലവായി വിധിച്ച 40,000 രൂപ കേരള ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയില്‍ അടയ്‌ക്കണം. എക്‌സാലോജിക്‌-സി.എം.ആര്‍.എല്‍. ഇടപാട്‌, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി എന്നിവയുള്‍പ്പെടെ നാല്‌ കേസുകള്‍ അവധിക്കാല ബെഞ്ചില്‍ ലിസ്‌റ്റ്‌ ചെയ്യിച്ചതിനാണ്‌ കഴിഞ്ഞ ഡിസംബര്‍ 23-ന്‌ കോടതി പിഴ ചുമത്തിയത്‌. ഇതിനെതിരേ ഹര്‍ജിക്കാരന്‍ പുനഃപരിശോധനാഹര്‍ജി നല്‍കി. എന്നാല്‍, ഹര്‍ജി ദുരുദ്ദേശ്യപരമാണെന്നു വിലയിരുത്തി കോടതി തള്ളുകയായിരുന്നു.
കോടതി അവധിക്കുശേഷം ചേരുമ്പോള്‍ ജനുവരി 21-ന്‌ പരിഗണിക്കാനിരുന്ന കേസുകളാണ്‌ അവധിക്കാല ബെഞ്ചില്‍ ലിസ്‌റ്റ്‌ ചെയ്യിച്ചത്‌.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED