Monday, March 16, 2026 Last Updated 4 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.37 PM

കാരിത്താസ്‌ ആശുപത്രിയില്‍ നവീന ജീനോമിക്‌സ്‌ ലാബ്‌

കോട്ടയം: കാരിത്താസ്‌ ആശുപത്രിയില്‍ സംസ്‌ഥാനത്തെ ആദ്യ നവീന ജീനോമിക്‌സ്‌ ലാബ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രമുഖ പ്രിസിഷന്‍ ഓങ്കോളജി കമ്പനിയായ 4ബേസ്‌ കെയറുമായി സഹകരിച്ച്‌ ആരംഭിച്ച ലാബ്‌ ഡയറക്‌ടര്‍ റവ. ഡോ. ബിനു കുന്നത്ത്‌ ഉദ്‌ഘാടനം ചെയ്‌തു.
ചടങ്ങില്‍ 4 ബേസ്‌ കെയര്‍ കോമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ്‌ വൈസ്‌ പ്രസിഡന്റ്‌ പ്രവീണ്‍ ഝാ, കാരിത്താസ്‌ ക്യാന്‍സര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ ഡോ: ബോബന്‍ തോമസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.
ജീനോമിക്‌ പരിശോധനയുടെ സഹായത്തോടെ ക്യാന്‍സര്‍ രോഗികള്‍ക്ക്‌ കൂടുതല്‍ മികച്ച പരിചരണം നല്‍കാന്‍ ലക്ഷ്യമിട്ടാണ്‌ പുതിയ ലാബ്‌ സ്‌ഥാപിച്ചതെന്ന്‌ കാരിത്താസ്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതുവഴി ഓരോ രോഗിയുടെയും തനതായ ട്യൂമര്‍ പ്ര?ഫൈലിനായി കൂടുതല്‍ കൃത്യതയുള്ളതും ഫലപ്രദവും അനുയോജ്യവുമായ ചികിത്സാ രീതികള്‍ തിരഞ്ഞെടുക്കാനും അതുവഴി അനാവശ്യ പാര്‍ശ്വഫലങ്ങള്‍ കുറയ്‌ക്കാനും സഹായിക്കുമെന്ന്‌ അവര്‍ അറിയിച്ചു. കാരിത്താസുമായുള്ള സഹകരണം വഴി രോഗികള്‍ക്ക്‌ കൂടുതല്‍ വ്യക്‌തിഗതമാക്കിയ, ഡാറ്റാ അധിഷ്‌ഠിത ക്യാന്‍സര്‍ ചികിത്സാ പരിചരണം ലഭ്യമാകുമെന്ന്‌ 4ബേസ്‌ കെയര്‍അറിയിച്ചു.
കാരിത്താസ്‌ ആശുപത്രി ഏറ്റവും ആധുനികമായ പരിചരണം അനുകമ്പയോടെ നല്‍കുന്നതിലാണ്‌ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന്‌ റവ. ഡോ. ബിനു കുന്നത്ത്‌ പറഞ്ഞു. ദൈനംദിന ക്ലിനിക്കല്‍ പ്രാക്‌ടീസിലേക്ക്‌ നൂതന ജീനോമിക്‌സ്‌ സംയോജിപ്പിക്കുന്നതിലൂടെ ചികിത്സയുടെ കൃത്യത മെച്ചപ്പെടുത്തുന്നതിനൊപ്പം രോഗികള്‍ക്ക്‌ ആധുനിക ക്യാന്‍സര്‍ പരിചരണം ലഭ്യമാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കാരിത്താസ്‌ ആശുപത്രിയില്‍ നൂതന ജീനോമിക്‌ പരിശോധനയും പ്രിസിഷന്‍ ഓങ്കോളജി പരിചരണവും ആരംഭിക്കുന്നത്‌ ഇന്ത്യയില്‍ രോഗി കേന്ദ്രീകൃത ക്യാന്‍സര്‍ പരിചരണം ശക്‌തിപ്പെടുത്തുന്നതില്‍ മറ്റൊരു ചുവടുവയ്‌പ്പാണെന്ന്‌ 4ബേസ്‌ കെയര്‍ സി.ഇ.ഒയും സഹസ്‌ഥാപകനുമായ ഹിതേഷ്‌ ഗോസ്വാമി പറഞ്ഞു.

Ads by Google
Tuesday 03 Feb 2026 11.37 PM
YOU MAY BE INTERESTED