Monday, March 16, 2026 Last Updated 3 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.05 AM

യുവാവ്‌ കടല്‍ത്തീരത്ത്‌ മരിച്ചനിലയില്‍

uploads/news/2026/02/823667/4.jpg

അമ്പലപ്പുഴ: സ്‌കൂട്ടറിലെത്തിയ യുവാവിനെ കടല്‍ത്തീരത്ത്‌ മരിച്ചനിലയില്‍ കണ്ടെത്തി. വെണ്‍മണി പഞ്ചായത്ത്‌ 14-ാം വാര്‍ഡ്‌ മാവനാടിയില്‍ ഉദയകുമാര്‍, ശിവകല ദമ്പതികളുടെ മകന്‍ ഉജ്വല്‍ കുമാര്‍ (26) ആണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ 10.45ന്‌ പുറക്കാട്‌ കടല്‍ത്തീരത്ത്‌ മത്സ്യത്തൊഴിലാളികളാണ്‌ മൃതദേഹം കണ്ടത്‌.
മാവേലിക്കര മാങ്കാംകുഴിയിലെ സ്‌റ്റുഡിയോയില്‍ ജീവനക്കാരനാണ്‌. ബ്രയിന്‍ ട്യൂമര്‍ രോഗബാധയെ തുടര്‍ന്ന്‌ ചികിത്സയില്‍ കഴിയുന്ന ഉജ്വല്‍ രാവിലെ എട്ടരയോടെയാണ്‌ പുറക്കാട്‌ കടല്‍ത്തീരത്തെത്തിയത്‌. ഉജ്വല്‍ ജോലിക്കെത്തിയില്ലന്ന്‌ സ്‌റ്റുഡിയോയില്‍നിന്ന്‌ ജീവനക്കാര്‍ വീട്ടിലേക്ക്‌ ഫോണ്‍ ചെയ്‌തിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ ഉടന്‍ വെണ്‍മണി പോലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തുന്നതിനിടെയാണ്‌ പുറക്കാട്‌ തീരത്ത്‌ മൃതദേഹം കണ്ടെത്തിയത്‌.
അമ്പലപ്പുഴ പോലീസ്‌ സ്‌ഥലത്തെത്തി സ്‌കൂട്ടര്‍ പരിശോധിച്ചപ്പോള്‍ സ്വിച്ച്‌ ഓഫാക്കിയ നിലയില്‍ ഉജ്വലിന്റെ ഫോണ്‍ കണ്ടെത്തി. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരന്‍: ഉധീഷ്‌.

Ads by Google
Tuesday 03 Feb 2026 11.05 AM
YOU MAY BE INTERESTED