Monday, March 16, 2026 Last Updated 1 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.05 AM

പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന്‌ കാര്യക്ഷമമായ ഇടപെടല്‍: മന്ത്രി കേളു

uploads/news/2026/02/823664/5.jpg

തിരുവനന്തപുരം: എസ്‌.സി./എസ്‌.ടി. വിഭാഗങ്ങളുടെ ഉന്നമനത്തിനായി കാര്യക്ഷമമായ ഇടപെടലുകളാണു സര്‍ക്കാര്‍ നടത്തുന്നതെന്നു മന്ത്രി ഒ.ആര്‍. കേളു നിയമസഭയില്‍ പറഞ്ഞു.
നവകേരള നിര്‍മ്മിതിയില്‍ പട്ടികജാതി പട്ടികപട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിഞ്ഞ 10 വാര്‍ഷിക ബജറ്റുകളിലായി പട്ടികജാതി വികസനത്തിന്‌ 22,284.34 കോടി രൂപയും പട്ടിക വര്‍ഗ വികസനത്തിന്‌ 8,187.40 രൂപയും പ്രത്യേക ഉപ പദ്ധതികളിലായി വകയിരുത്തി. സംസ്‌ഥാനത്തെ പട്ടിക വിഭാഗ ജനസംഖ്യാ അനുപാതത്തേക്കാള്‍ ഉയര്‍ന്ന അനുപാതത്തില്‍ ബജറ്റ്‌വിഹിതം പട്ടികജാതി പട്ടികവര്‍ഗ ഉപപദ്ധതികള്‍ക്കായി വകയിരുത്തുന്ന ഏക സംസ്‌ഥാനമാണു കേരളമെന്നും മന്ത്രി പറഞ്ഞു.

Ads by Google
Tuesday 03 Feb 2026 11.05 AM
YOU MAY BE INTERESTED