Monday, March 16, 2026 Last Updated 4 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.04 AM

മനുഷ്യ- വന്യജീവി സംഘര്‍ഷം ലഘൂകരണത്തിന്‌ 12 ദൗത്യം: മന്ത്രി

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണത്തിനായി 12 മിഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. മിഷനുകളുടെ പ്രവര്‍ത്തനഫലമായി വന്യജീവി മൂലമുണ്ടാകുന്ന മരണനിരക്ക്‌ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഗണ്യമായി കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌. 2011-12 ല്‍ 126 മരണം ആയിരുന്നത്‌ 2025-26 വര്‍ഷത്തില്‍ ഇതുവരെ 42 ആയി കുറഞ്ഞു.
മുഖ്യമന്ത്രി കോഴിക്കോട്‌ ജനകീയ വേദിയില്‍ പ്രഖ്യാപിച്ച മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ തീവ്രയജ്‌ഞ പരിപാടിയുടെ ഭാഗമായി പരാതികള്‍ സ്വീകരിച്ച്‌ അടിയന്തര പ്രാധാന്യത്തോടെ തീര്‍പ്പു കല്‍പ്പിച്ചിരുന്നു.

Ads by Google
Tuesday 03 Feb 2026 11.04 AM
YOU MAY BE INTERESTED