Monday, March 16, 2026 Last Updated 3 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 03 Feb 2026 11.04 AM

സി.എസ്‌.ആര്‍. ഫണ്ട്‌ തട്ടിപ്പ്‌: ബിജു രാധാകൃഷ്‌ണനെതിരേ കേസെടുത്തു

കൊച്ചി: സി.എസ്‌.ആര്‍. തട്ടിപ്പു കേസില്‍ ബിജു രാധാകൃഷ്‌ണനെ ഒന്നാം പ്രതിയാക്കി കടവന്ത്ര പോലീസ്‌ കേസെടുത്തു. അഭിഭാഷകയായ നിഷ പീറ്റര്‍, ബിജുവിന്റെ ജീവനക്കാരായ ബെര്‍ലിന്‍, വേണുഗോപാല്‍ എന്നിവരാണു രണ്ടും മൂന്നും നാലും പ്രതികള്‍.
എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിര്‍ദേശപ്രകാരമാണു കേസെടുത്തത്‌. കടവന്ത്ര പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാതെ വന്നത്തോടെ മലപ്പുറം സ്വദേശി റിന്‍ഷാദ്‌ കോടതിയെ സമീപിക്കുകയായിരുന്നു.
ബിജുവിന്റെ സി.എസ്‌.ആര്‍. തട്ടിപ്പിനെക്കുറിച്ചുള്ള പരാതികള്‍ക്കു പിന്നാലെ തട്ടിപ്പ്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഡിവൈ.എസ്‌.പി. റാങ്കില്‍ കുറയാത്ത ഉദ്യേഗസ്‌ഥന്‍ അന്വേഷിയ്‌ക്കണമെന്നായിരുന്നു ഡി.ജി.പിയുടെ ഉത്തരവ്‌.

Ads by Google
Tuesday 03 Feb 2026 11.04 AM
YOU MAY BE INTERESTED