Monday, March 16, 2026 Last Updated 5 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 01.29 AM

സമഗ്ര വികസനത്തിലൂന്നിയ ബജറ്റ്‌: ഫിക്കി

കൊച്ചി: പ്രധാന വളര്‍ച്ചാ മേഖലകളുടെ സമഗ്രമായ വികസനത്തില്‍ ഊന്നിയുള്ളതാണ്‌ കേന്ദ്ര ബജറ്റെന്ന്‌ ഫിക്കി കേരള സ്‌റ്റേറ്റ്‌ കൗണ്‍സില്‍. അപൂര്‍വ ധാതുക്കളുടെ സംസ്‌കരണത്തിനായുള്ള പദ്ധതികള്‍, പ്രത്യേക കെമിക്കല്‍ പാതകള്‍ സജ്‌ജമാക്കല്‍, ഇലക്രേ്‌ടാണിക്‌ ഘടകങ്ങളുടെ നിര്‍മ്മാണത്തിനുള്ള പദ്ധതികള്‍, ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന്‌ ഫിക്കി കേരള സ്‌റ്റേറ്റ്‌ കൗണ്‍സില്‍ ചെയര്‍മാന്‍ വി.പി നന്ദകുമാര്‍ പറഞ്ഞു.
നിര്‍മ്മാണ മേഖലയ്‌ക്ക്‌ ഉണര്‍വ്‌ നല്‍കുന്ന നികുതി പരിഷ്‌കാരങ്ങളും പ്രധാന കയറ്റുമതി മേഖലകളിലെ തീരുവ കുറച്ചതും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളാണ്‌. ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി പതിനായിരം കോടി രൂപയുടെ എസ്‌.എം.ഇ ഗ്രോത്ത്‌ ഫണ്ട്‌ രൂപീകരിക്കുന്നത്‌ മേഖലയ്‌ക്ക്‌ ഉത്തേജനമാകും. സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതികളും നികുതി പരിഷ്‌കാരങ്ങളും അഭിനന്ദനീയമാണ്‌. ബാങ്കിങ്‌, ധനകാര്യ മേഖലകളെക്കുറിച്ച്‌ പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചതും അടിസ്‌ഥാന സൗകര്യ വികസനത്തിന്‌ കൂടുതല്‍ തുക വകയിരുത്തിയതും എടുത്തു പറയേണ്ട കാര്യങ്ങളാണ്‌. ബിസിനസും ജീവിതവും ആയാസരഹിതമാക്കുന്നതിനുള്ള പരിഷ്‌കാരങ്ങള്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്‌ഥയ്‌ക്ക്‌ വലിയ ഗുണം ചെയ്യുമെന്നും വി.പി നന്ദകുമാര്‍ പറഞ്ഞു.

Ads by Google
Monday 02 Feb 2026 01.29 AM
YOU MAY BE INTERESTED