Monday, March 16, 2026 Last Updated 6 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 01.29 AM

കേരളത്തിന്‌ ഒന്നുമില്ല: പ്രതിപക്ഷ നേതാവ്‌

കോട്ടയം: കേരളം ഇന്ത്യയുടെ ഭാഗമാണോയെന്നു സംശയം തോന്നുന്നതാണ്‌ കേന്ദ്ര ബജറ്റെന്നു പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശന്‍. കേരളത്തിന്‌ ഒന്നുമില്ല. എയിംസിനെ കുറിച്ചാണു കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ സംസാരിച്ചത്‌. അതെങ്കിലും കിട്ടുമെന്ന്‌ കരുതി. എയിംസുമില്ല അതിവേഗ റെയില്‍ പാതയുമില്ല.
കേരളം ഉണ്ടെന്നു കാണിക്കുന്നതിനു വേണ്ടി മാത്രമാണ്‌ ആമ പരിപാലന കേന്ദ്രം. റബര്‍ താങ്ങുവില 250 രൂപയാക്കുമെന്ന്‌ എല്‍.ഡി.എഫ്‌ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചതാണ്‌. കര്‍ഷകര്‍ക്കു പ്രകടനപത്രികയിലെ കടലാസ്‌ ചുരുട്ടി കഴിക്കാന്‍ പറ്റില്ലല്ലോ. പത്ത്‌ വര്‍ഷം കൊണ്ട്‌ ഇവര്‍ ആകെ വര്‍ധിപ്പിച്ചത്‌ 50 രൂപ മാത്രമാണ്‌. റബര്‍ കര്‍ഷകര്‍ക്ക്‌ കേന്ദ്ര- സംസ്‌ഥാന സര്‍ക്കാരുകളുടെ ഒരു സഹായവുമില്ല.
കൊല്ലം പരപ്പില്‍ കടലിന്റെ ആഴം കൂട്ടാന്‍ ശ്രമിച്ചത്‌ ധാതുസമ്പത്ത്‌ ലക്ഷ്യമാക്കിയാണ്‌. ഇതുമായി ബന്ധപ്പെട്ട ബജറ്റ്‌ പ്രഖ്യാപനത്തെ സംശയത്തോടെ മാത്രമെ കാണാനാകൂ എന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു.

Ads by Google
Monday 02 Feb 2026 01.29 AM
YOU MAY BE INTERESTED