Monday, March 16, 2026 Last Updated 5 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 01.29 AM

അത്താണി ബിവറേജസ്‌ ഔട്ട്‌ലെറ്റില്‍ വിജിലന്‍സ്‌ പരിശോധന; 80,000 പിടിച്ചെടുത്തു

uploads/news/2026/02/823492/Bevco.jpg

നെടുമ്പാശ്ശേരി : അത്താണി ബിവറേജസ്‌ ഔട്ട്‌ലെറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന.
വിദേശമദ്യ കമ്പനികളുടെ ബ്രാന്‍ഡുകളുടെ പ്രമോഷനു വേണ്ടി ജീവനക്കാര്‍ പണം വാങ്ങുന്നുണ്ടെന്നുള്ള പരാതികളെത്തുടര്‍ന്നാണ്‌ വിജിലന്‍സ്‌ പരിശോധന നടത്തിയത്‌.പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 80,150 വിജിലന്‍സ്‌ പിടിച്ചെടുത്തു. ജീവനക്കാരുടെ വാഹനങ്ങളില്‍ നിന്ന്‌ ബില്ല്‌ ഇല്ലാത്ത 3 ലിറ്റര്‍ വിദേശമദ്യം പിടിച്ചെടുത്തു.
ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന രണ്ട്‌ ഉദ്യോഗസ്‌ഥര്‍ മദ്യപിച്ചിരുന്നതായും മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തി. രണ്ടുപേര്‍ അനധികൃതമായി ജോലി ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്‌.
വിജിലന്‍സ്‌ ഡെപ്യൂട്ടി സൂപ്രണ്ട്‌ ടി.എം. വര്‍ഗീസിന്റെ നിര്‍'േശാനുസരണം പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ എന്‍.എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പരിശോധന നടത്തിയത്‌. ശനിയാഴ്‌ച 10.30 മുതല്‍ ഞായറാഴ്‌ച രാവിലെ 6.30 ന്‌വരെ റെയ്‌ഡ്‌ നീണ്ടു.

Ads by Google
Monday 02 Feb 2026 01.29 AM
YOU MAY BE INTERESTED