Wednesday, March 18, 2026 Last Updated 3 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 01.16 AM

സിലബസ്‌ ലഘൂകരണം ചര്‍ച്ചചെയ്യും: മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂള്‍ സിലബസ്‌ ലഘൂകരിക്കുന്ന കാര്യത്തില്‍ സംസ്‌ഥാന കരിക്കുലം കമ്മിറ്റി വിശദമായ ചര്‍ച്ചകള്‍ നടത്തി ഉടന്‍ തീരുമാനമെടുക്കുമെന്ന്‌ മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളുടെ പഠനഭാരം ശാസ്‌ത്രീയമായി പരിശോധിച്ച്‌ മാത്രമേ മാറ്റം വരുത്തുകയുള്ളൂവെന്ന്‌ മന്ത്രി അറിയിച്ചു.
പുസ്‌തകസഞ്ചിയുടെ ഭാരം കുറയ്‌ക്കല്‍ മാത്രമല്ല ലക്ഷ്യം. മാനസികമായ ഭാരം കൂടി കുറയ്‌ക്കാനുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥമായ ഇടപെടലിന്റെ ഭാഗമാണിത്‌. കാലാനുസൃത മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ഇവോള്‍വിങ്‌ ടെക്‌സ്‌റ്റ്‌' എന്ന ആശയമാണ്‌ പാഠ്യപദ്ധതി ചട്ടക്കൂടില്‍ സര്‍ക്കാര്‍ മുന്നോട്ട്‌ വയ്‌ക്കുന്നത്‌. പാഠഭാഗങ്ങളുടെ എണ്ണം കൂടിയത്‌ കൊണ്ട്‌ മാത്രം അറിവ്‌ വര്‍ധിക്കണമെന്നില്ല. കണ്ടന്റ്‌ കൂടുന്നതിലല്ല കാര്യം. എക്‌സ്‌പെരിമെന്റല്‍ ലേണിങ്‌ രീതിയിലൂടെ പഠിപ്പിച്ച്‌ ആഴത്തിലുള്ള പഠനം ഉറപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. പുതുക്കിയ പാഠപുസ്‌തകങ്ങളെക്കുറിച്ച്‌ അധ്യാപകരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും അഭിപ്രായങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന്‌ മന്ത്രി അറിയിച്ചു.

Ads by Google
Monday 02 Feb 2026 01.16 AM
YOU MAY BE INTERESTED