Wednesday, March 18, 2026 Last Updated 3 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 01.16 AM

ജയിലില്‍ നെഞ്ചുവേദന; കണ്‌ഠര്‌ രാജീവര്‌ ആശുപത്രിയില്‍

തിരുനന്തപുരം: നെഞ്ചുവേദനയെത്തുടര്‍ന്നു തന്ത്രി കണ്‌ഠര്‌ രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. പൂജപ്പുര ജയിലില്‍നിന്നാണു തന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. സെല്‍റൂമിലേക്കാണ്‌ മാറ്റിയത്‌. നെഞ്ചുവേദനയും അസ്വസ്‌ഥതയും അനുഭവപ്പെടുന്നതായി തന്ത്രി ജയില്‍ ഉദ്യോഗസ്‌ഥരെ അറിയിക്കുകയായുരുന്നു. ഇന്ന്‌ ആഞ്‌ജിയോഗ്രാം ചെയ്യും. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഒരു കേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ ഇന്നു കൊല്ലം വിജിലന്‍സ്‌ കോടതി പരിഗണിക്കുന്നുണ്ട്‌.

Ads by Google
Monday 02 Feb 2026 01.16 AM
YOU MAY BE INTERESTED