Wednesday, March 18, 2026 Last Updated 16 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.20 AM

ശബരിമല സ്വര്‍ണക്കൊള്ള കേസ്‌ നടന്‍ ജയറാമിന്‌ പങ്കില്ലെന്ന്‌ പ്രത്യേകാന്വേഷണസംഘം

uploads/news/2026/02/823427/1.jpg

തിരുവനന്തപുരം

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിനുക്ല ീന്‍ ചിറ്റ്‌ നല്‍കി പ്രത്യേകാന്വേഷണസംഘം (എസ്‌.ഐ.ടി).
കേസിലെ പ്രതികളില്‍ ആരുമായും ജയറാമിനു സാമ്പത്തിക ഇടപാടുകളില്ലെന്നും സ്വര്‍ണക്കൈമാറ്റത്തിലോ മറ്റ്‌ ക്രമക്കേടുകളിലോ പങ്കുള്ളതായി തെളിവില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
അന്വേഷണത്തിന്റെ ഭാഗമായി ജയറാമിന്റെ ബാങ്ക്‌ അക്കൗണ്ടുകളടക്കം സാമ്പത്തികരേഖകളും ഫോണ്‍ വിവരങ്ങളും എസ്‌.ഐ.ടി. വിശദമായി പരിശോധിച്ചു. എന്നാല്‍, സ്വര്‍ണം വാങ്ങല്‍, സൂക്ഷിക്കല്‍, മാറ്റിസ്‌ഥാപിക്കല്‍, കൈമാറ്റം എന്നിവയുമായി അദ്ദേഹത്തിനു നേരിട്ടോ പരോക്ഷമായോ പങ്കുണ്ടെന്നു തെളിയിക്കുന്ന യാതൊരു രേഖയും ലഭിച്ചില്ല.
അതേസമയം, കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. ശ്രീകോവില്‍ വാതില്‍ നവീകരണപ്രവൃത്തികള്‍ നിയമാനുസൃതമാണെന്നും ഔദ്യോഗിക അനുമതിയോടെയാണെന്നും തെറ്റായ വിവരങ്ങള്‍ നല്‍കി. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ജയറാം ചില ചടങ്ങുകളിലും പൊതുപരിപാടികളിലും പങ്കെടുത്തതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

Ads by Google
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED