Wednesday, March 18, 2026 Last Updated 5 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.20 AM

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഇന്ന്‌ ആര്‍.വി. തോമസ്‌ സ്‌മാരക അവാര്‍ഡ്‌ ഏറ്റുവാങ്ങും

പാലാ: മുന്‍ സ്‌പീക്കറും സ്വാതന്ത്ര്യസമരസേനാനിയുമായ ആര്‍.വി. തോമസിന്റെ 71-ാം ചരമവാര്‍ഷികാചരണവും 29-ാമത്‌ ആര്‍.വി. തോമസ്‌ സ്‌മാരക അവാര്‍ഡ്‌ സമര്‍പ്പണവും ഇന്നു വൈകിട്ട്‌ 4.30ന്‌ പാലാ നെല്ലിയാനി ലയണ്‍സ്‌ ക്ലബ്‌ ഹാളില്‍ നടക്കും. എം.എല്‍.എയും മുന്‍ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനു പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ അവാര്‍ഡ്‌ സമര്‍പ്പിക്കും. കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ്‌ ആര്‍.വി. സ്‌മാരക പ്രഭാഷണം നടത്തും. ആര്‍.വി. സ്‌മാരക സമിതി പ്രസിഡന്റ്‌ സിറിയക്‌ തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം പി.ജെ. ജോസഫ്‌ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പഴ്‌സണ്‍ ദിയ ബിനു പുളിക്കണ്ടത്തിനെ മാണി സി. കാപ്പന്‍ എം.എല്‍.എ. ആദരിക്കും.

Ads by Google
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED