Wednesday, March 18, 2026 Last Updated 1 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.20 AM

അധ്യാപക നിയമനം ഭിന്നശേഷിക്കാരില്ലെങ്കില്‍ ജനറല്‍ വിഭാഗം: മന്ത്രി

അടൂര്‍: അധ്യാപക നിയമനത്തിനു ഭിന്നശേഷി വിഭാഗത്തില്‍ നിന്നും അപേക്ഷകള്‍ ഒന്നും വന്നില്ലെങ്കില്‍ സത്യവാങ്‌മൂലം നല്‍കിയാല്‍ ജനറല്‍ വിഭാഗത്തെ പരിഗണിക്കുമെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി വി.ശിവന്‍കുട്ടി. ഭിന്നശേഷി നിയമനത്തിന്‌ അപേക്ഷകള്‍ ഒന്നും വന്നില്ലെന്നും വന്നാല്‍ അവര്‍ക്ക്‌ ജോലി നല്‍കാമെന്നും,നിലവില്‍ ജനറല്‍ വിഭാഗത്തിലുള്ളവര്‍ക്ക്‌ ജോലി നല്‍കാന്‍ അനുവാദം നല്‍കണമെന്നുള്ള സത്യവാങ്‌മൂലം സര്‍ക്കാരിന്‌ നല്‍കണം. ഇത്‌ സര്‍ക്കാര്‍ പരിശോധിച്ച ശേഷം അംഗീകരിക്കും. അടൂരില്‍ മൂന്നുദിവസമായി നടന്നു വന്ന എ.കെ.എസ്‌.ടി.യു സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ സമാപനത്തിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനവും യാത്ര അയപ്പ്‌ സമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി.ശിവന്‍കുട്ടി.

Ads by Google
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED