Wednesday, March 18, 2026 Last Updated 15 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.20 AM

പി.വി. അന്‍വര്‍ മത്സരിക്കുക ബേപ്പൂരില്‍തന്നെ: സജി മഞ്ഞക്കടമ്പില്‍

കോഴിക്കോട്‌: പി.വി. അന്‍വര്‍ ബേപ്പൂരില്‍തന്നെ മത്സരിക്കുമെന്ന്‌ ഓള്‍ ഇന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്‌ കേരള ഘടകം ചീഫ്‌ കോ-ഓര്‍ഡിനേറ്റര്‍ സജി മഞ്ഞക്കടമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനൗദ്യോഗിക പ്രചാരണം നടത്താന്‍ അന്‍വറിനോടു യു.ഡി.എഫ്‌. ആവശ്യപ്പെട്ടിട്ടുണ്ട്‌. ഔദ്യോഗികമായ സ്‌ഥാനാര്‍ഥിപ്രഖ്യാപനം യു.ഡി.എഫ്‌. തീരുമാനത്തിനുശേഷമേ ഉണ്ടാവുകയുള്ളൂ-അദ്ദേഹം പറഞ്ഞു.
ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള സംസ്‌ഥാന കണ്‍വീനറായി പി.വി. അന്‍വറിനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അഖിലേന്ത്യാ നേതൃത്വം പ്രഖ്യാപിച്ചതാണെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. 'നേരത്തെ കേരളത്തിലുണ്ടായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരള ഘടകം നിലനില്‍ക്കുന്നതല്ലെന്നു ദേശീയ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്‌. അന്‍വറിന്റെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്‌ 14 ജില്ലാ കമ്മിറ്റികളും 92 നിയമസഭാ നിയോജക മണ്ഡലം കമ്മിറ്റികളുമുണ്ട്‌. ചിലര്‍ തങ്ങളാണു തൃണമൂല്‍ കോണ്‍ഗ്രസെന്നു പറഞ്ഞു മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌. ഇവര്‍ക്കെതിരേ കൊല്‍ക്കത്ത പോലീസില്‍ ദേശീയ നേതൃത്വം പരാതി നല്‍കിയിട്ടുണ്ട്‌. ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ അവിടെനിന്ന്‌ പല തവണ നോട്ടീസ്‌ അയച്ചിട്ടും ഹാജരാകാത്ത സാഹചര്യത്തില്‍ അറസ്‌റ്റ്‌ വാറന്റ്‌ നിലനില്‍ക്കുകയാണ്‌'- അദ്ദേഹം വ്യക്‌തമാക്കി.
ഭാരവാഹികളായ ഹംസ പാറക്കാട്ട്‌, പ്രസീത അഴീക്കോട്‌, നിസാര്‍ മേത്തര്‍, അസ്‌ലം ബക്കര്‍, നിയാസ്‌ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED