Wednesday, March 18, 2026 Last Updated 15 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 01 Feb 2026 11.20 AM

'ദി കേരള സ്‌റ്റോറി 2 - വിദ്വേഷം പടര്‍ത്താനുള്ള ആസൂത്രിതനീക്കം'

ചെങ്ങന്നൂര്‍: വര്‍ഗീയ ധ്രുവീകരണത്തിലൂടെ കേരളത്തിന്റെ മതനിരപേക്ഷ മനസിനെ മുറിവേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ദ്‌ കേരള സ്‌റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തുവന്ന പശ്‌ചാത്തലത്തില്‍ കടുത്ത വിമര്‍ശനവുമായി മന്ത്രി സജി ചെറിയാന്‍.
വസ്‌തുതകളുമായി യാതൊരു ബന്ധവുമില്ലാത്തതും നുണകള്‍മാത്രം ഉത്‌പാദിപ്പിക്കുന്നതുമായ സംഘപരിവാര്‍ ഫാക്‌ടറിയുടെ മറ്റൊരു ഉത്‌പന്നംമാത്രമാണിതെന്നു മന്ത്രി പറഞ്ഞു. മതേതരത്വത്തിന്റെ മാതൃകയായ കേരളത്തെ മതതീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി ചിത്രീകരിച്ച്‌ അപമാനിക്കാനാണ്‌ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ശ്രമിക്കുന്നത്‌. ലവ്‌ ജിഹാദ്‌ പോലുള്ള വ്യാജ ആരോപണങ്ങള്‍ ആവര്‍ത്തിച്ചും വിദ്വേഷം പടര്‍ത്തുന്ന സംഭാഷണങ്ങളിലൂടെയും കേരളത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള നീക്കം ആസൂത്രിതമാണ്‌-സജി ചെറിയാന്‍ പറഞ്ഞു.

Ads by Google
Sunday 01 Feb 2026 11.20 AM
YOU MAY BE INTERESTED